തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള അലവൻസിന്‍റെ കാര്യത്തിൽ പക്ഷപാതം; പ്രതിഷേധം ശക്തമാകുന്നു

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് വ്യ​ത്യ​സ്ത നി​ര​ക്കി​ലു​ള്ള അ​ല​വ​ൻ​സ്. പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്ക് 1440 രൂ​പ കൂ​ടാ​തെ പ്ര​തി​ദി​ന അ​ല​വ​ൻ​സാ​യി 140 രൂ​പ​യും ല​ഭി​ച്ച​പ്പോ​ൾ എ​ക്സൈ​സി​ന് പ്ര​തി​ദി​നം 150 രൂ​പ​മാ​ത്രാ​ണ് ല​ഭി​ച്ച​ത്.

സ്പെ​ഷ​ൽ പോ​ലീ​സി​നു 2200 രൂ​പ​യും പ്ര​തി​ദി​ന അ​ല​വ​ൻ​സാ​യി 150 രൂ​പ​യും ന​ൽ​കി. കോ​ള​ജ് എ​ൻ​സി​സി, റി​ട്ട​യേ​ർ​ഡ് പോ​ലീ​സ്, വി​ര​മി​ച്ച സൈ​നീ​ക​ർ എ​ന്നി​വ​രെ​യാ​ണു സ്പെ​ഷ​ൽ പോ​ലീ​സ് സേ​ന​യ്ക്കാ​യി നി​യോ​ഗി​ച്ച​ത്. ഇ​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​വും ത​ലേ​ദി​വ​സ​വു​മാ​ണു ജോ​ലി​യ്ക്കു നി​യോ​ഗി​ച്ച​ത്.

പോ​ലീ​സ്, എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു ര​ണ്ടു ദി​വ​സം മു​ന്പ് മു​ത​ൽ അ​ഞ്ച് ദി​വ​സം ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം എ​ക്സൈ​സി​നു 1650 രൂ​പ​യും പ്ര​തി​ദി​ന അ​ല​വ​ൻ​സാ​യി 150 രൂ​പ​യും ന​ൽ​കി​യി​രു​ന്നു. പോ​ലീ​സു​കാ​ർ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യും സ്പെ​ഷ​ൽ പോ​ലീ​സു​കാ​ർ​ക്ക് നേ​രി​ട്ടു​മാ​ണു പ​ണം കൈ​മാ​റി​യ​ത്.ഒ​രേ ഡ്യൂ​ട്ടി​യ്ക്കു ര​ണ്ടു വേ​ത​നം വി​ത​ര​ണം ചെ​യ്ത ന​ട​പ​ടി​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Related posts