മാവേലിക്കര: സ്വകാര്യ ബസ് സ്കൂട്ടറിനു പിന്നിലിടിച്ചു ബിഎഡ് വിദ്യാർഥിനിക്കു പരുക്കേറ്റു. ഇലഞ്ഞിമേൽ രഘുഭവനം രശ്മി രഘുനാഥിനു (26)ആണു പരുക്കേറ്റത്. ഇന്നലെ രാവിലെ 9.25നു തഴക്കര ഓവർ ബ്രിഡ്ജ് ജംഗ്ഷനിൽ രഘുമോൻ എന്ന സ്വകാര്യ ബസ് സ്കൂട്ടറിന്റെ പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിന്നു രശ്മി അത്ഭുതകരമായാണു രക്ഷപ്പെട്ടത്.
കുന്നം ബിഎഡ് സെന്ററിലെ വിദ്യാർഥിനിയായ രശ്മി പരീക്ഷക്കായാണു കോളജിലേക്കു പോകവേയാണു അപകടം. തഴക്കര ബസ് സ്റ്റോപ്പിൽ ചെങ്ങന്നൂരിനുള്ള രഘുമോൻ ബസിൽ ആളുകൾ കയറുന്നതു കണ്ട് ചെങ്ങന്നൂർ ഭാഗത്തേക്കു തിരിയുന്പോൾ പിറകേ വന്ന രഘുമോൻ ബസ് രശ്മിയുടെ സ്കൂട്ടറിൽ ഇടിച്ചു.
സ്കൂട്ടർ ഉൾപ്പെടെ രശ്മി ബസിനടിയിലേക്ക് വീണു. ബസിനടിയിൽപെട്ട നാട്ടുകാർ രശ്മിയെ നാട്ടുകാർ വലിച്ചു പുറത്തെടുത്തു. കൈകളിലും കാലിലും പരിക്കേറ്റ രശ്മിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പ്രഥമശുശ്രൂഷക്കു ശേഷം കോളജിലെത്തി രശ്മി പരീക്ഷയെഴുതി,