കണ്ണൂർ: പരേതരുടെയും പ്രായമേറിയവരുടെയും നാട്ടിലില്ലാത്തവരുടെയും വോട്ടുകൾ ഒന്നൊഴിയാതെ സ്വന്തമാക്കുന്നതിൽ മാർക്സിസ്റ്റുകാരും കോൺഗ്രസുകാരും മോശക്കാരല്ലെന്ന് ബിജെപി. കളളവോട്ടിൽ കോൺഗ്രസും ലീഗും പ്രതിരോധത്തിലായതോടെ സുധാകരനും സിപിഎം നേതാക്കളും ഒത്തുതീപ്പിലേക്ക് നീങ്ങുകയാണെന്നും ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ പ്രസ്താവനയിൽ ആരോപിച്ചു.
കള്ളവോട്ട് ചെയ്തവർക്കെതിരെയും പ്രേരണ നൽകിയവർക്കെതിരെയും അടിയന്തിരമായി നടപടി സ്വീകരിക്കണം. ഒരു വിഭാഗം ഉദ്യോഗസ്ഥന്മാർ കള്ളവോട്ടിന് കൂട്ടുനിൽക്കുകയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. സർവ്വീസിൽ നിന്ന് അവരെ മാറ്റി നിർത്തണം.
കള്ളവോട്ടും മറ്റ് അനിഷ്ട സംഭവങ്ങളും ഉണ്ടാകാൻ സാധ്യതയുളളടത്ത് മതിയായ സേനയെ വിന്യസിച്ചില്ല. അല്ലാത്തിടത്താണ് സേനയെ വിന്യസിച്ചതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.