ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പന്നായ ഡ്രാഗ് ഫ്ളിക്കര്‍ രൂപീന്ദര്‍ പാല് സിംഗ് ടീമില്‍ തിരിച്ചെത്തി. ജസ്കരന് സിംഗ് ആണ് ടീമിലെ ഏക പുതുമുഖം.
മേയ് 10നാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. പരിക്കിനെത്തുടര്ന്നാണ രൂപീന്ദര്‍ ടീമിനു പുറത്തായത്. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് താരം അവസാനമായി കളിച്ചത്. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗ് ആണ് 18 അംഗ ടീമിന്റെ നായകന്. സുരേന്ദര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍.