തിരുവനന്തപുരം: വഞ്ചിയൂർ ഖബറടിയിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ഖബറടി സ്വദേശി കണ്ണൻ (28) ആണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് വീനിത്, ഷാരോണ്‍ എന്നീ സിപിഎം പ്രവർത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷമാണ് കേസിൽ കലാശിച്ചത്. സിപിഎം പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ നേരത്തെ ബിജെപി പ്രവർത്തകരെയും അറസ്റ്റ് ചെയ്തിരുന്നു.