“മാ​ധ്യ​മവി​ചാ​ര​ണ ക​ണ്ട് വി​ധി പ്ര​ഖ്യാ​പി​ക്ക​രു​ത്’; ടി​ക്ക​റാം മീ​ണ​ക്കെ​തി​രെ വീ​ണ്ടും കോ​ടി​യേ​രി

വ​ട​ക​ര: മാ​ധ്യ​മ വി​ചാ​ര​ണ ക​ണ്ട് വി​ധി പ്ര​ഖ്യാ​പി​ക്കേ​ണ്ട ആ​ള​ല്ല ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​റെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ഒ​ഞ്ചി​യം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് കോ​ടി​യേ​രി പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​നു സീ​റ്റ് കൂ​ടു​ത​ൽ ല​ഭി​ക്കു​മെ​ന്നാ​യ​പ്പോ​ഴാ​ണ് ക​ള്ള​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​ത്. ചി​ല മാ​ധ്യ​മ​ങ്ങ​ളും ഇ​തി​നു കൂ​ട്ടു​നി​ന്നു. ആ​ർ​ക്കെ​ങ്കി​ലും എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഏ​ക​പ​ക്ഷീ​യ​മാ​വ​രു​ത്.

രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ച്ച വ​യ​നാ​ട്ടി​ൽ 25 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച​പ്പോ​ൾ ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ലു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ കു​ടു​ങ്ങി​പ്പോ​കാ​ൻ പാ​ടി​ല്ല. സി​ഇ​ഒ സ്വ​യം വി​ധി പ്ര​സ്താ​വി​ക്കു​ക മാ​ത്ര​മ​ല്ല, കു​റ്റ​ക്കാ​രി​യെ​ന്നു പ​റ​യു​ന്ന പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ൽ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ചു.

ഇ​ങ്ങ​നെ നി​ർ​ദ്ദേ​ശി​ക്കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​മി​ല്ല. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളെ പു​റ​ത്താ​ക്കാ​നു​ള്ള അ​ധി​കാ​രം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നാ​ണ്. തെ​റ്റാ​യ എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യാ​നേ ക​ഴി​യൂ.

ഇ​വി​ടെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ൽ ക​യ​റി​യി​രി​ക്കു​ക​യാ​ണ് സി​ഇ​ഒ. നി​യ​മ​വി​രു​ദ്ധ​മാ​യ ഈ ​ന​ട​പ​ടി​യെ നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യും. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​താ​ര്യ​മാ​യി ന​ട​ത്താ​നാ​ണ് ബൂ​ത്തു​ക​ളി​ൽ വെ​ബ്കാ​സ്റ്റി​ങ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലി​രു​ന്ന് ഇ​തു മു​ഴു​വ​ൻ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യും. ഇ​തി​ൽ ര​ഹ​സ്യ​മൊ​ന്നു​മി​ല്ല.

എ​ന്തോ ര​ഹ​സ്യം കി​ട്ടി​പ്പോ​യെ​ന്ന മ​ട്ടി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്പോ​ൾ സി​ഇ​ഒ അ​തി​നു പി​ന്നാ​ലെ പോ​കു​ന്ന​ത് ശ​രി​യ​ല്ല. ലീ​ഗി​ന്‍റെ ക​ള്ള​വോ​ട്ട് സം​ബ​ന്ധി​ച്ച് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ ന​ട​പ​ടി​യെടു​ക്കു​ന്നി​ല്ല- കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.
സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ, ഇ.​കെ.​വി​ജ​യ​ൻ എം​എ​ൽ​എ, പി.​ജ​യ​രാ​ജ​ൻ, പി.​സ​തീ​ദേ​വി, കെ.​കെ.​ല​തി​ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts