വീടിനു മുമ്പിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറിന്റെ ഡോർ കരടി തുറക്കുന്നതിന്റെ അമ്പരപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലെ കാലിഫോർണിയയിലാണ് സംഭവം.
പുലർച്ച കാറിന്റെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ഇവർ സംഭവത്തെക്കുറിച്ച് ശ്രദ്ധിക്കുന്നത്. മോഷ്ടാക്കൾ ചെയ്തതാകാമെന്നാണ് ഇവർ ആദ്യം കരുതിയത്. തുടർന്ന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവല്ല കരടിയാണ് ഇത് ചെയ്തതെന്ന് മനസിലായത്.
കാറിന്റെ അടുക്കലെത്തുന്ന കരടി ഡോർ തുറക്കുമ്പോൾ കാറിനുള്ളിൽ ലൈറ്റ് തെളിഞ്ഞു. ഇത് കണ്ടതോടെ കരടി ഇവിടെ നിന്നും ഓടി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്.