സി.സി.സോമൻ
കോട്ടയം: പോലീസുകാർക്ക് പരിശീലനം ഇനി അതാത് ജില്ലകളിൽ. സംസ്ഥാനത്തൊട്ടാകെ 50 പുതിയ പരിശീലന കേന്ദ്രങ്ങൾ തുറക്കാൻ തീരുമാനം. ബേസിക് ട്രെയിനിംഗ് യൂണിറ്റ് എന്നാണ് പുതിയ പരിശീലന കേന്ദ്രങ്ങളുടെ പേര്. ഒരു ജില്ലയിൽ രണ്ടോ മൂന്നോ യുണിറ്റുകൾ ആരംഭിക്കും. തെരഞ്ഞെടുക്കുന്ന പോലീസ് സ്റ്റേഷനുകളോട് അനുബന്ധിച്ചാവും പരിശീലന കേന്ദ്രവും തുടങ്ങുക. പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പിനായി സർക്കാർ 40 ലക്ഷം രൂപ അനുവദിച്ചു. ഓരോ യൂണിറ്റിനു മുക്കാൽ ലക്ഷം രൂപ വീതം ലഭിക്കും.
സർവീസിലുള്ള പോലീസുകാർക്ക് അതാത് കാലങ്ങളിൽ പ്രത്യേക പരിശീലനം നല്കുന്നുണ്ട്. കേസ് അന്വേഷണത്തിലെ ശാസ്ത്രീയ മാർഗങ്ങൾ സംബന്ധിച്ചും നിയമപരമായ കാര്യങ്ങളിലുമൊക്കെ പോലീസുകാർക്ക് പരിശീലനം നല്കാറുണ്ട്. ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലും മറ്റുമുള്ള പരിശീലനും ആവശ്യമായി വരും. ഇത്തരം സാഹചര്യങ്ങളിൽ
ഇപ്പോൾ തൃശൂർ പോലീസ് അക്കാദമിയിലും തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജിലുമാണ് പരിശീലനം നടത്തുന്നത്. ഇനി മുതൽ പരിശീലനത്തിനായി തൃശൂരും തിരുവനന്തപുരത്തും പോകേണ്ടതില്ല. അതാത് ജില്ലകളിൽ തന്നെ തെരഞ്ഞടുക്കുന്ന പോലീസ് സ്റ്റേഷനുകൾ ബേസിക് ട്രെയിനിംഗ് യൂണിറ്റുകളാക്കി അവിടെ പരിശീലനം നല്കുന്നതാണ് പുതിയ പദ്ധതി. ഒരു മാസത്തിനുള്ളിൽ ബേസിക് ട്രെയിനിംഗ് യൂണിറ്റുകളുടെ പ്രവർത്തനം ആരംഭിക്കും.