കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രി​ൽ ഒ​ന്നാ​മ​നാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ; എ ​പ്ല​സ് ഗ്രേ​ഡോ​ഡു കൂ​ടി​ തെരഞ്ഞെടുത്തതിലെ പ്രധാന കാരങ്ങൾ ഇതൊക്കെ…

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച ലോ​ക്സ​ഭാ​ഗ​ത്തെ ക​ണ്ടെ​ത്താ​ൻ ദേ​ശീ​യ മാ​ധ്യ​മ​മാ​യ ഇ​ന്ത്യ ടു​ഡേ ന​ട​ത്തി​യ റാ​ങ്കിം​ഗി​ൽ വ​ട​ക​ര ലോ​ക്സ​ഭാം​ഗ​വും കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് ഒ​ന്നാം റാ​ങ്ക്.

പാ​ർ​ല​മെ​ന്‍റി​ലെ ഹാ​ജ​ർ നി​ല, പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ, മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​നം, ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ലെ അ​ഭി​പ്രാ​യ പ്ര​ക​ട​നം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​രോ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള മി​ക​ച്ച എം​പി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പാ​ർ​ല​മെ​ന്‍റി​ൽ 92 ശ​ത​മാ​നം ഹാ​ജ​റും മ​ണ്ഡ​ല​ത്തി​ൽ 17.4 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ളും മു​ല്ല​പ്പ​ള്ളി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.പ്ര​വ​ർ​ത്ത​ന മി​ക​വി​ന് എ ​പ്ല​സ് ഗ്രേ​ഡോ​ഡു കൂ​ടി​യാ​ണ് മു​ല്ല​പ്പ​ള്ളി​യെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ ഹാ​ജ​ർ നി​ല പു​ല​ർ​ത്തു​ക​യും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ച​ർ​ച്ച​ക​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്ത​തി​ന് പാ​ർ​ല​മെ​ന്‍റ് ത​ന്നെ നേ​ര​ത്തെ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ അ​നു​മോ​ദി​ച്ചി​രു​ന്നു.

എ ​ഗ്രേ​ഡ് നേ​ടി​യ തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​റി​നാ​ണ് ര​ണ്ടാം സ്ഥാ​നം. ഇ​ടു​ക്കി എം​പി ജോ​യ്സ് ജോ​ർ​ജ്, ആ​ല​ത്തൂ​ർ എം​പി പി.​കെ. ബി​ജു​എ​ന്നി​വ​ർ​ക്കാ​ണ് യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ.

Related posts