ക​ള്ള​വോ​ട്ട്: മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ശനിയാഴ്ച അ​റ​സ്റ്റ് ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ട്ട് ക​ള്ള​വോ​ട്ട് ചെ​യ്ത മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തേ​ക്കും. ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​റു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും.

അ​തേ​സ​മ​യം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് നി​യ​മ​പ​ര​മാ​യി തെ​ളി​ഞ്ഞാ​ല്‍ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

മു​ഹ​മ്മ​ദ് ഫ​യാ​സ്, കെ.​എം. മു​ഹ​മ്മ​ദ്, അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​രാ​ണു ക​ള്ള​വോ​ട്ട് ചെ​യ്ത​ത്. ക​ല്യാ​ശേ​രി​യി​ൽ പു​തി​യ​ങ്ങാ​ടി ജ​മാ​അ​ത്ത് സ്കൂ​ളി​ലെ 69, 70 ബൂ​ത്തു​ക​ളി​ലാ​ണ് ക​ള്ള​വോ​ട്ട് ന​ട​ന്ന​ത്. മു​ഹ​മ്മ​ദ് ഫാ​യി​സ് ര​ണ്ടു ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ട് ചെ​യ്ത​ത്.

അ​ബ്ദു​ൽ സ​മ​ദ് ഒ​രേ ബൂ​ത്തി​ൽ ര​ണ്ടു ത​വ​ണ വോ​ട്ട് ചെ​യ്തു. കെ.​എം. മു​ഹ​മ്മ​ദ് സ്വ​ന്തം വോ​ട്ട​ട​ക്കം മൂ​ന്നു ത​വ​ണ വോ​ട്ട് ചെ​യ്ത​താ​യും ക​ണ്ടെ​ത്തി. നാ​ലു പേ​ർ ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നാ​ണു പ​രാ​തി​യെ​ങ്കി​ലും ഇ​തി​ൽ ഒ​രാ​ളു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​യി​ല്ല.

Related posts