സർക്കാരിനെതിരായ അമർഷം പരസ്യമാക്കി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. നവോത്ഥാനം ഏകപക്ഷീയമാകരുതെന്ന് അദ്ദേഹം തുറന്നടിച്ചു. നവോത്ഥാനം എല്ലാ മേഖലകളിലും ഉണ്ടാകണം. അത് ഏത് മേഖലയിലുണ്ടായാലും ആ മേഖലയിലെ പ്രമുഖരുമായി ആലോചിക്കുകയും വേണം- അദ്ദേഹം പറഞ്ഞു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തനിക്ക് വ്യക്തമായ നിലപാടുണ്ട്. ആ നിലപാട് പക്ഷേ, ദേവസ്വം ബോർഡിന്റെ പ്രസിഡന്റായിരിക്കുമ്പോൾ പറയാനാകില്ല- പദ്മകുമാർ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.