തിരുവനന്തപുരം: കേരളത്തിന്റെ കള്ളവോട്ട് രോഗത്തിന് ചികിത്സ നൽകാനുള്ള സുവർണാവസരമാണ് ഇപ്പോൾ ഉണ്ടായതെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
ഈ രോഗം മറച്ചു വയ്ക്കേണ്ടതല്ല. ചികിത്സിച്ചു ഭേദമാക്കേണ്ടതാണ്. അതിനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദനായി നിൽക്കണമെന്നല്ല സുപ്രീംകോടതി പറഞ്ഞത്. പ്രവൃത്തിക്കാനാണ്. പരാതികളെല്ലാം പരിശോധിക്കും. ഇക്കാര്യത്തിൽ കളക്ടർമാർ വീഴ്ചവരുത്തിയാൽ അവരുടെ തലയും ഉരുളുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രണ്ട് ജില്ലകളെ കുറിച്ച് കമ്മീഷന് നല്ല അഭിപ്രായമല്ല ഉള്ളത്. യുപി, ബീഹാർ പോലുള്ള സംസ്ഥാനങ്ങളെ പോലയല്ല ഇവിടെ. അതിനാൽ കേരളത്തിന്റെ സൽപേര് സൂക്ഷിക്കണം. ഈ തെരഞ്ഞെടുപ്പ് പ്രക്രിയ ശുദ്ധീകരിക്കണമെന്നും മീണ പറഞ്ഞു.