മലയാള ടെലിവിഷന്‍ അവതാരകമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് പേളി മാണിയ്ക്കാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട പേളി, ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ അവസാന റൗണ്ട് വരെ എത്തിയതോടെയാണ് കുടുംബപ്രേക്ഷകരുടെ പ്രീതി കൂടുതലായി സമ്പാദിച്ചത്. പേര്‍ളിയുടെ ജീവിതം മാറി മറിഞ്ഞത് ഷോയിലൂടെയായിരുന്നു. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോ യിലൂടെ പ്രണയത്തിലായ പേര്‍ളിയും ശ്രീനിഷും യഥാര്‍ഥ ജീവിതത്തിലും വിവാഹത്തിന് തയാറെടുത്തുകൊണ്ടിരിക്കുകയാണ്.
മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയമെന്ന് പലരും വിധി എഴുതിയെങ്കിലും അങ്ങനെ അല്ലെന്ന് ഇരുവരും തെളിയിച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ വിവാഹനിശ്ചയം നടത്തിയ താരജോഡികള്‍ മേയ് ആറിനാണ് വിവാഹിതരാവാന്‍ പോവുന്നത്. വിവാഹത്തിന് വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പേര്‍ളി എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തി എന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. അത് നിരന്തരം ആളുകള്‍ പേളിയോട് ചോദിക്കാറുമുണ്ട്.
ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ട് അതിനുള്ള ഉത്തരം പേര്‍ളി ആരാധകര്‍ക്കായി നല്‍കിയിരിക്കുന്നു. വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ എത്രത്തോളമായി എന്ന് ഒത്തിരിയധികം പേര്‍ തന്നോട് ചോദിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് ഇതാണെന്നാണ് പേര്‍ളി പറയുന്നത്. ഇതാണ് എന്റെ ഒരുക്കം. അതിനൊപ്പം ഐസ്‌ക്രീം കഴിക്കുന്ന ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. കല്യാണത്തെ കുറിച്ച് യാതൊരു ടെന്‍ഷനുമില്ലെന്നാണ് ഇതിലൂടെ പേര്‍ളി പറഞ്ഞു വെക്കുന്നത്.