തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള പ്രോസസിംഗ് നടപടികൾ ശനിയാഴ്ച പൂർത്തിയാകും. തുടർന്ന് പരീക്ഷാ ബോർഡ് ചേർന്ന് ഫലപ്രഖ്യാപനത്തിനുള്ള തീയതി തീരുമാനിക്കും.
ഓരോ വിദ്യാർഥികൾക്കും ലഭിച്ച മാർക്കുകൾ ഒരു വട്ടം കൂടി പരിശോധിച്ച് തെറ്റുകൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയാണ് പ്രോസസിംഗ് ഘട്ടത്തിൽ ചെയ്യുന്നത്. വെള്ളിയാഴ്ചയോടെ പ്രോസസിംഗ് പൂർത്തിയായതോടെ പരീക്ഷാ ബോർഡ് ചേരുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടായേക്കും.
ഫലപ്രഖ്യാപനത്തിനു മുന്നോടിയായി പരീക്ഷാ ബോർഡ് ചേർന്നാണ് ഫലപ്രഖ്യാപനത്തിനുള്ള അനുമതി നല്കേണ്ടത്. ഏഴിനോ എട്ടിനോ ഫലപ്രഖ്യാപനം നടത്താനുള്ള ക്രമീകരണമാണ് പരീക്ഷാഭവൻ നടത്തുന്നത്.