ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. മോദിക്ക് രാജ്യത്തെ കുറിച്ച് പദ്ധതികളില്ലെന്നും അദ്ദേഹം രാജ്യത്തെ തകർത്തുവെന്നും രാഹുൽ പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിമർശനം.
തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്ന പ്രധാന വിഷയമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. സൈന്യം രാജ്യത്തിന്റേതാണെന്നും രാഹുൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപതപരമായാണ് നടപടി സ്വീകരിക്കുന്നത്. ഭരണഘടനാസ്ഥാപനങ്ങൾ സർക്കാർ താത്പര്യത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മസൂദ് അസറിനെ പാക്കിസ്ഥാനിലേക്ക് അയച്ചതാരാണെന്നും രാഹുൽ ചോദിച്ചു. ഭീകരവാദത്തെ മോദിയേക്കാൾ ശക്തമായി കോണ്ഗ്രസ് നേരിട്ടിരുന്നു. ഇന്ത്യൻ സാന്പാത്തിക രംഗത്തെ മോദി തകർത്തു കളഞ്ഞുവെന്നും ന്യായപദ്ധതി സാന്പത്തിക രംഗത്തെ പുനരൂജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.