അ​യി​ലൂ​രി​ൽ ഹോ​ട്ട​ലു​ക​ളി​ൽ ആരോഗ്യവകുപ്പിന്‍റെ റെ​യ്ഡ്; പഴകിയ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു

നെന്മാ​റ: അ​യി​ലൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും വീ​ണ്ടും പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഒ​ലി​പ്പാ​റ, അ​ടി​പ്പെ​ര​ണ്ട, പാ​ല​മു​ക്ക്, അ​യി​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, സ്റ്റേ​ഷ​നി ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.

ഒ​ലി​പ്പാ​റ ന​സീ​മ ഹോ​ട്ട​ലി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മാം​സ​വും മ​ത്സ്യ​വും ക​ണ്ടെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പ​ല ക​ട​ക​ളി​ലും നി​ല​വാ​രം കു​റ​ഞ്ഞ നി​രോ​ധി​ത ക​ള​ർ ചേ​ർ​ത്ത ചാ​യ​പ്പൊ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ​ചു​മ​ത്തി.

പു​ക​യി​ല നി​രോ​ധി​ത ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും കോ​ട്പ ആ​ക്ട് പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി. പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ച്ച​വ​ർ​ക്കെ​തി​രേ​യും പി​ഴ ചു​മ​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി കോ​ഡ്പ ആ​ക്ട് ഇ​ന​ത്തി​ൽ 3800 രൂ​പ​യും മ​റ്റി​ന​ങ്ങ​ളി​ൽ​നി​ന്നാ​യി 10,100 രൂ​പ​യും ഈ​ടാ​ക്കി.

പ​രി​ശോ​ധ​ന​യ്ക്ക് അ​യി​ലൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​സി​മോ​ൻ തോ​മ​സ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​സ്.​ന​വാ​സ്, സു​മാ​ജോ​ണ്‍, പ്ര​ജി​ത്ത് വി.​നാ​ഥ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts