കരുനാഗപ്പള്ളി: ഓച്ചിറയിലെ വീടുകളിൽ വിതരണം ചെയ്യുവാനുള്ള പാചക വാതകവുമായി വന്ന ലോറികളുടെ കാറ്റ് സി പി എമ്മിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾഎത്തി അഴിച്ചുവിട്ടു. കുലശേഖരപുരം പഞ്ചായത്ത് ഓഫീസിനു സമീപമാണ് ലോറി തടഞ്ഞത് .പീന്നീട് ലോറിയിൽ സിപിഎം കൊടിയും കെട്ടി.ഇതോടെ പാചക വാതകത്തിനായി കാത്തു നിന്നവർ നിരാശരായി മടങ്ങി.
ഓച്ചിറയിലെ ഗ്യാസ് ഏജൻസിയിലെ തൊഴിൽ പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോറികൾ തടഞ്ഞതെന്ന് പ്രവർത്തകർ പറഞ്ഞു. ഓച്ചിറയിലും പരിസര പ്രദേശങ്ങളിലും ഗ്യാസ് വിതരണം ഇതുമൂലം പലപ്പോഴും തടസ്സപ്പെടാറുണ്ട് .ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇത്തരം നടപടി അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ പല തവണ അധികാരികളോടും തൊഴിലാളി നേതാക്കളോടും ആവശ്യപ്പെട്ടിരിന്നു.
കരുനാഗപ്പള്ളി പോലീസിൽ പരാതിപ്പെട്ടതനുസരിച്ച് വൈകുന്നേരത്തോടെപോലീസ് എത്തി കൊടികൾ എടുത്തു മാറ്റി ടവറുകള്ളിൽ കാറ്റു നിറച്ചാണ് വാഹനങ്ങൾ കൊണ്ടുപോയത്. ആയതിനാൽ പാചകവാതക വിതരണം നടന്നില്ല. പാചക വാതകം സുഗമമായി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.