കൊല്ലം: കേരളത്തിലെ സർവീസ് സംഘടനാ പ്രവർത്തകർക്ക് എന്നും വഴികാട്ടിയായ പ്രകാശ ഗോപുരമാണ് കെ. കരുണാകരൻ പിള്ള എന്ന് മുൻ എംപി എൻ. പീതാംബരക്കുറുപ്പ്. അഗ്നി സമാനമായ അദ്ദേഹത്തിന്റെ പോരാട്ട വീര്യമാണ് കേരളത്തിലെ ജീവനക്കാരുടെ അവകാശ സമരങ്ങളെ നയിച്ചതും ഫലപ്രാപ്തിയിൽ എത്തിച്ചതും.
കെ. കരുണാകരൻ പിള്ളയുടെ സംഘടനാ ജീവിതം വരും തലമുറക്ക് ഒരു പാഠപുസ്തകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൻ ജി ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻപിള്ള സ്മൃതിദിന സമ്മേളനംഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജെ. സുനിൽജോസ് അധ്യക്ഷനായി.
എൻ. രവികുമാർ, ചവറ ജയകുമാർ, ബി. രാമാനുജൻ, പരിമണം വിജയൻ, റ്റി. ജി. എസ്. തരകൻ, പാരിപ്പള്ളി ബിജു, പ്രദീപ് വാര്യത്ത്, മധു പുതുമന, എസ് ശർമ്മിള, ബി. അനിൽ കുമാർ ജി. ബിജിമോൻ, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, ബിനു കോട്ടാത്തല എന്നിവർ പ്രസംഗിച്ചു.