സൈക്കിൾ കയറി പരിക്കേറ്റ കോഴിക്കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയ മിസോറാം സ്വദേശി ഡെറക്കിനെ ആർക്കും മറക്കുവാൻ സാധിച്ചില്ല. ലോകം മുഴുവൻ വാനോളം പുകഴ്ത്തിയ ഈ കൊച്ചുമിടുക്കന്റെ മനസിലെ നന്മ നൽകിയ സന്ദേശം ഏവർക്കും മാതൃകയാണ്.
ഇപ്പോഴിത സ്വന്തം വീട്ടിൽ നിന്നും വിറ്റ ആടിനെ കാണാനുള്ള അനുവാദത്തിനായി അതിനെ വാങ്ങിയ ആൾക്ക് രണ്ടു കുട്ടികൾ എഴുതിയ നിഷ്ക്കളങ്കത തുടിക്കുന്നത് കത്താണ് ഏറെ പ്രശംസ നേടുന്നത്. നിധിൻ ജി. നെടുമ്പിനാൽ എന്നയാളാണ് ഫേസ്ബുക്കിൽ കൂടെ ഈ കത്തും ചെറിയൊരു കുറിപ്പും പങ്കുവച്ചത്.
തങ്ങൾക്ക് ആട്ടിൻ കുട്ടികളെ കാണാൻ അനുവാദം നൽകണമെന്നും തങ്ങൾക്ക് അതിനെ കാണാതിരിക്കുവാൻ പറ്റില്ലെന്നും കുട്ടികൾ കത്തിലെഴുതിയിട്ടുണ്ട്. അനുവാദം നൽകുമെന്ന ഉറപ്പോടെ ഞാൻ നിർത്തുന്നുവെന്ന് കുറിച്ചാണ് ഈ കൊച്ചു മിടുക്കൻ തന്റെ കത്ത് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടിൽ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോൾ ഏതോ കുട്ടികൾ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒന്ന് വായിച്ചപ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു കുളിർമ തോന്നി. ആ കുട്ടികളുടെ വീട്ടിൽ നിന്നും വക്കീൽ വാങ്ങിയ ആട്ടിൻകുട്ടികളെ കാണാനെത്തിയതാണ് കുട്ടികൾ..!
വന്നോപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഇനി വരുമ്പോൾ ആട്ടിൻകുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തിൽ…!
ഉടമസ്ഥൻ വിറ്റിട്ടും,,,വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികൾ നൽകുന്ന സന്ദേശം വളരെ വലുതാണ്..
“എനിക്കും അനിയനും അതിനെ(ആടിൻകുട്ടിയെ) കാണാതിരിക്കാൻ കഴിയില്ല” എന്ന ഒറ്റ വരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ..