സ്ത്രീകള്‍ പെപ്പര്‍ സ്‌പ്രേയോ കരാട്ടെയോ ഉറപ്പായും കയ്യില്‍ കരുതണം! അപകടമാകുന്ന സാഹചര്യത്തിലോ സ്വയരക്ഷയ്ക്ക് വേണ്ടിയോ മാത്രം ഉപയോഗിക്കുക; സ്ത്രീജനങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത്

സ്ത്രീസുരക്ഷയ്ക്കുവേണ്ടി എന്തെല്ലാം പദ്ധതികള്‍ ഔദ്യോഗിക തലത്തില്‍ നടപ്പില്‍ വരുത്തിയാലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നതായി കാണാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വയരക്ഷയ്ക്കുവേണ്ടി എന്തെങ്കിലും സ്വന്തമായി സ്വായത്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡോ. ഷിനു ശ്യാമളന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. സ്ത്രീകള്‍ പെപ്പര്‍ സ്പ്രേയോ, കരാട്ടെയോ ഉറപ്പായും സ്വീകരിക്കണമെന്നാണ് ഷിനു പറയുന്നത്.

ഷിനുവിന്റെ കുറിപ്പ് വായിക്കാം…..

സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പര്‍ സ്‌പ്രേ കൈയ്യില്‍ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകള്‍ക്ക് ഉപകാരമാകും. ക്യാപ്സിക്കം(capsicum) എന്ന ചെടിയില്‍ നിന്ന് ഒലിയോറെസിന്‍ ക്യാപ്‌സയ്സിന്‍ (oleoresin capsaicin) എന്ന കെമിക്കല്‍ കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്. ക്യാപ്‌സയ്സിന്‍ 10 മുതല്‍ 30 ശതമാനം വരെ അളവില്‍ സ്പ്രെയില്‍ ഉപയോഗിക്കുന്നു.

കൈയ്യില്‍ സൂക്ഷിക്കുന്നത് തെറ്റല്ല. അപകടമാകുന്ന സാഹചര്യത്തിലോ സ്വയരക്ഷയ്ക്ക് വേണ്ടിയോ മാത്രം ഉപയോഗിക്കുക. കളിതമാശയ്ക്ക് ഉപയോഗിക്കരുത്. എപ്പോഴും ഇതൊരെണ്ണം കൈയ്യില്‍ കരുതുക. അല്ലെങ്കില്‍ കരാട്ടെ പഠിക്കുക. അല്ലാതെ മറ്റാരും നമ്മുടെ രക്ഷയ്ക്ക് വരുമെന്ന് കരുതേണ്ട.??

ഒരു പേന നമ്മുടെ കൈയ്യില്‍ സൂക്ഷിക്കുമ്പോള്‍ അത് എഴുതുവാനും ഉപയോഗിക്കാം അപകടമാകുന്ന സാഹചര്യത്തില്‍ ഒരാളില്‍ നിന്നും രക്ഷപ്പെടാനായും അയാള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്യാം. അത് പോലെ തന്നെ പേപ്പര്‍ സ്‌പ്രേയും അപകടത്തില്‍ പെടുമ്പോള്‍ മാത്രം ഉപയോഗിക്കുക. ഓണ്‍ലൈനായി ഇവ ലഭിക്കും. വില 100 രൂപ മുതല്‍ ലഭ്യമാണ്. Amazon, flipkart, തുടങ്ങിയ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്.

ഞാന്‍ വാങ്ങി. ഏതൊരു സ്ത്രീയും സ്വയംരക്ഷയ്ക്ക് ഇത് ഒരെണ്ണം ബാഗില്‍ കരുതുക. കരാട്ടെ എന്തായാലും പഠിക്കുക. അത് പഠിക്കുന്നത് വരെ ഇത് കൂടെ കരുതുക.

Related posts