പാറ്റ്ന: വിമത സ്ഥാനാര്‍ത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഷക്കീല്‍ അഹമ്മദിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ആറു വര്‍ഷത്തേയ്ക്കാണ് സസ്പെൻഷൻ. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് മുന്‍ എംപി കൂടിയായ ഷക്കീല്‍ അഹമ്മദിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ബീഹാറിലെ മധുബാനി ലോക്സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഷക്കീല്‍ അഹമ്മദ് മത്സരിക്കുന്നത്. ഷക്കീല്‍ അഹമ്മദിനെ പിന്തുണച്ച ബെനിപതി എംഎൽഎ ഭാവന ഝായേയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മധുബാനിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടി നടപടി ഉണ്ടായത്.
മധുബനിയിൽ ആദ്യം കോൺഗ്രസ് സ്ഥാനാർഥിയായാണ് ഷക്കീല്‍ അഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചത്. പിന്നീട് പാർട്ടി ഷക്കീല്‍ അഹമ്മദിന്റെ സ്ഥാനാർഥിത്വം പിൻവലിച്ചു. എന്നാൽ ഷക്കീല്‍ അഹമ്മദ് മത്സരരംഗത്തുനിന്ന് പിൻവാങ്ങാൻ തയാറായില്ല. ഇതോടെയാണ് പാർട്ടി സസ്പെൻഡ് ചെയ്തത്.