രാ​ജീ​വി​നെ ചോ​ദ്യം ചെ​യ്യു​മ്പോ​ൾ രാ​ഹു​ലി​ന് അ​സ്വ​സ്ഥ​ത; മോ​ദി​യെ പി​ന്തു​ണ​ച്ച് ജെ​യ്റ്റ്ലി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​മ്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​ണെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​യെ പി​ന്തു​ണ​ച്ച് ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി രം​ഗ​ത്ത്. രാ​ജീ​വ് ഗാ​ന്ധി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്കു നേ​രെ ചോ​ദ്യം ഉ​യ​രു​മ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി അ​സ്വ​സ്ഥ​നാ​കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് ജെ​യ്റ്റ്ലി ചോ​ദി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ജെ​യ്റ്റ്ലി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്തു​കൊ​ണ്ടാ​ണ് രാ​ജീ​വ് ഗാ​ന്ധി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​സ​ന്ധ​ത​യ്ക്കു നേ​രെ ചോ​ദ്യം ഉ​യ​രു​മ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി അ​സ്വ​സ്ഥ​നാ​കു​ന്ന​ത്? എ​ന്തു​കൊ​ണ്ടാ​ണ് ഒ​ട്ടാ​വി​യോ ക്വ​ട്രോ​ച്ചി​ക്ക് ബൊ​ഫോ​ഴ്സി​ൽ കൈ​ക്കൂ​ലി ല​ഭി​ച്ച​ത്? ഇ​തു​വ​രെ മ​റു​പ​ടി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജെ​യ്റ്റ്ലി ട്വീ​റ്റ് ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​വാ​ദ​പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. മ​മ​ത ബാ​ന​ർ​ജി, അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ, ശ​ര​ദ് യാ​ദ​വ് തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ ഇ​തി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി. രാ​ഹു​ലി​ന്‍റെ പി​താ​വ് രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം ന​മ്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു മോ ​ദി​യു​ടെ പ്ര​സ്താ​വ​ന. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

നി​ങ്ങ​ളു​ടെ പി​താ​വി​നെ മി​സ്റ്റ​ർ ക്ലീ​ൻ എ​ന്നാ​യി​രി​ക്കും നി​ങ്ങ​ളു​ടെ സേ​വ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ന്നാം ന​മ്പ​ർ അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹം ജീ ​വി​തം അ​വ​സാ​നി​ച്ച​ത്- രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ ബോ​ഫോ​ഴ്സ് കേ​സ് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് മോ​ദി പ​റ​ഞ്ഞു.

1986 മാ​ര്‍​ച്ച് 24നാ​ണ് ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഏ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യ ബോ​ഫോ​ഴ്സ് ആ​യു​ധ ഇ​ട​പാ​ടു ന​ട​ന്ന​ത്. 1,437 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടി​ല്‍ രാ​ജീ​വ് ഗാ​ന്ധി​യു​ടെ സു​ഹൃ​ത്തും ഇ​റ്റാ​ലി​യ​ന്‍ വ്യാ​പാ​ര ഇ​ട​നി​ല​ക്കാ​ര​നു​മാ​യ ഒ​ട്ടാ​വി​യോ ക്വ​ട്രോ​ച്ചി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ട​പാ​ടി​ല്‍ 64 കോ​ടി രൂ​പ​യു​ടെ കൈ​ക്കൂ​ലി ഉ​ണ്ടെ​​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.

സ്വീ​ഡി​ഷ് റേ​ഡി​യോ ആ​ണ് ഇ​ട​പാ​ടി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ട് ചെ​യ്ത്. ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു ശേ​ഷം 1989ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​രാ​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച വി​ധി​യെ​ഴു​ത്താ​ണു​ണ്ടാ​യ​ത്. എ​ന്നാ​ല്‍, കാ​ര്‍​ഗി​ല്‍ യു​ദ്ധ​വേ​ള​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ നി​ര്‍​ണാ​യ​ക ആ​യു​ധ​ബ​ല​മാ​യി​രു​ന്നു ബോ​ഫോ​ഴ്സ് തോ​ക്കു​ക​ൾ.

Related posts