മാന്നാർ: പ്രായപൂർത്തിയാകാത്ത ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ കൂട്ടുപ്രതിയെ അറസ്റ്റ് ചെയ്തില്ലെന്ന് പരാതി. കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വന്ന ചെന്നിത്തല സ്വദേശി കുഞ്ഞുമോനെ(സാമുവൽ-71)പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ സംഭവത്തിൽ ഇയോളോടൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി കോഴിക്കോടുകാരനായ രാജു എന്നു വിളിക്കുന്ന ഡേവിഡിനെ ഇനിയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പരാതി. കൂട്ടുപ്രതിയേയും അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, ഉയർന്ന പോലീസ് ഉദ്യോഗോസ്ഥർ, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.