സുഹൃത്തുക്കളെ അവരുടെ സ്വന്തം പേരിനേക്കാള്‍ ഇരട്ടപ്പേര് വിളിക്കാനാവും പലര്‍ക്കും ഇഷ്ടം. ചിലപ്പോള്‍ ആളുകള്‍ പരസ്പരം തിരിച്ചറിയപ്പെടുന്നത് പോലും ആ ഇരട്ടപ്പേര് കൊണ്ടാവും. വീട്ടിലെ ചെല്ലപ്പേരുകളും സുഹൃത്തുക്കളുടെ വകയായുള്ള കളിയാക്കിപ്പേരുകളുമെല്ലാം ഇതില്‍ പെടും.
ഇപ്പോഴിതാ ഉപയോക്താക്കള്‍ക്ക് ചാറ്റുകളോട് കൂടുതല്‍ മാനസികാടുപ്പം സൃഷ്ടിക്കാന്‍ സുഹൃത്തുക്കള്‍ക്ക് വിളിപ്പേരിടാനുള്ള അവസരം നല്‍കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ മെസഞ്ചര്‍ സേവനത്തിലാണ് ഈ സൗകര്യം ഒരുങ്ങുന്നത്.
ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് ‘നിക്ക് നെയിം’ നല്കാന് ഇതുവഴി നിങ്ങള്‍ക്ക് സാധിക്കും…
FACEBOOK MESSENGERഎങ്ങനെ വിളിപ്പേരിടാം?
1. വിളിപ്പേരിടാനുള്ളയാളുടെ ചാറ്റ് തുറക്കുക
2. അതില്‍ മുകളില്‍ വലത് ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ തിരഞ്ഞെടുക്കുക
3. അതില്‍ നിക്ക് നെയിംസ് എന്നത് തിരഞ്ഞെടുക്കുക.
4. സുഹൃത്തിന്റെ പേരിന് മേല്‍ തൊട്ട്, പുതിയ പേര് നല്‍കാം.
പേര് മാറ്റുമ്പോള്‍ മറ്റൊരു കാര്യം നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. സുഹൃത്തുക്കളില്‍ ഒരാളുടെ പേര് നിങ്ങള്‍ ഇഷ്ടാനുസരണം മാറ്റിയാല്‍, ആ വിവരം ആ സുഹൃത്തുമായുള്ള ചാറ്റ് ഹിസ്റ്ററിയില്‍ കാണിക്കും. അത് കൊണ്ട് ഇരട്ടപ്പേരിടുമ്പോഴും മറ്റും സൂക്ഷിച്ച് ചെയ്യുക. അല്ലെങ്കില്‍ തിരിച്ചും ഇതേ പണി കിട്ടുമെന്ന് അറിഞ്ഞിരിക്കുക.