വൈദ്യുതി ബില്ലടക്കാത്തതിന് ഫ്യൂസൂരി പച്ചിലയില് അറിയിപ്പ് നല്കിയ കേരള വൈദ്യുതി വകുപ്പിന്റെ നടപടി ഫേസ്ബുക്കില്‍ വൈറല്‍. പരിസ്ഥിതിയെ പ്രോല്‍സാഹിപ്പിക്കുന്ന ലോകത്തെ തന്നെ ആദ്യത്തെ വൈദ്യുതി വകുപ്പാണ് കേരളത്തിലേതെന്ന് എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നിരവധി പേരാണ് കേരള വൈദ്യുതി വകുപ്പിന്റെ നടപടിയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്ത് വന്നിട്ടുള്ളത്.
വൈദ്യുതി ബില്ലടച്ചില്ലെങ്കില്‍ ഒരിക്കലും തന്നെ ഫ്യൂസ് ഊരി മാറ്റാന്‍ വൈദ്യുതി വകുപ്പിന് അവകാശമില്ലായെന്നാണ് ഫോട്ടോക്കെതിരായി വിമര്‍ശനമുന്നയിക്കുന്നത്. വൈദ്യുതി വിഛേദിക്കുന്നതിന് 15 ദിവസം മുമ്പെങ്കിലും നോട്ടീസ് നല്‍കണമെന്നാണ് ഉത്തരവെന്നാണ് വിമര്‍ശകര്‍ കെ.എസ്.ഇ.ബിക്കെതിരായി ആരോപിക്കുന്നത്. ഏതായാലും കേരള വൈദ്യുതി വകുപ്പിന്റെ പുതിയ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.