ക​രു​വ​പ്പാ​റ കോ​സ് വേയ്ക്കുതാ​ഴെ കോ​ഴി​മാ​ലി​ന്യം തള്ളുന്നത് പതിവാകുന്നു; മൂക്കുപൊത്താതെ നടക്കാനാവാതെ കാൽനടയാത്രക്കാർ

ചി​റ്റൂ​ർ: കോ​ര​യാ​ർ​പു​ഴ ക​രു​വ​പ്പാ​റ കോ​സ്വേ​യ്ക്ക് താ​ഴെ രാ​ത്രി​യി​ൽ ചാ​ക്കി​ൽ​കെ​ട്ടി​യ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി പ​രാ​തി. കോ​ഴി​യി​റ​ച്ചി മാ​ലി​ന്യ​വും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ലു​ള്ള ദു​ർ​ഗ​ന്ധ​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ദു​സ​ഹ​മാ​ണ്. ക​രു​വ​പ്പാ​റ​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള​വി​ത​ര​ണ പ​ന്പ് ഹൗ​സും പാ​ല​ത്തി​നു സ​മീ​പ​ത്താ​ണ്.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​ട്ടു​ന്ന ക​ണ്ണാ​ടി​ചി​ല്ലു​ക​ളും മ​റ്റും നി​ക്ഷേ​പി​ക്കു​ന്ന​ത് പാ​ല​ത്തി​ന് അ​ടി​യി​ലാ​ണ്. മാ​ലി​ന്യ​ചാ​ക്കു​ക​ളും ചി​ല്ലും സ​മീ​പ​ത്തെ വ​യ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​തും അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.

പ്ര​ധാ​ന​പാ​ത​യി​ലെ ദു​ർ​ഗ​ന്ധം​മൂ​ലം പ​ത്തോ​ളം ബ​സു​ക​ളും മ​റ്റി​ത​ര വാ​ഹ​ന​ങ്ങ​ളും കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത് ദൂ​ര​ക്കൂ​ടു​ത​ലു​ള്ള റോ​ഡി​ലൂ​ടെ​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ പ​രി​സ​ര മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി അ​യ​ച്ചാ​ലും ന​ട​പ​ടി​യു​ണ്ടാ​കാ​റി​ല്ല​ത്രേ.

ഇ​റ​ച്ചി​മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ൽ കോ​സ് വേ​യി​ൽ തെ​രു​വു​നാ​യ ശ​ല്യ​വും കൂ​ടു​ക​യാ​ണ്. പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും സോ​ളാ​ർ​ലാ​ന്പും കാ​മ​റ​യും സ്ഥാ​പി​ച്ച് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തു ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Related posts