തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷക്ക് നാല് വിഷയത്തിൽ എപ്ലസ് കുറഞ്ഞ് പോയതിൽ പിതാവ് മകനെ തല്ലി. കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കിളിമാനൂരിലാണ് തിങ്കളാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മകന് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടുമെന്ന് പിതാവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഫലം വന്നപ്പോൾ നാല് വിഷയത്തിന് കുട്ടിക്ക് എ പ്ലസ് ലഭിച്ചിട്ടില്ല.
ഫുൾ എ പ്ലസ് കിട്ടാത്തതിന്റെ ദേഷ്യത്തിൽ പിതാവ് മകനെ തല്ലുകയായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയെ മർദ്ദിച്ചെന്ന് കാട്ടി മാതാവ് പോലീസിൽ പരാതി നൽകിയത്.