കള്ളക്കടത്ത് സംഘം കൊടുത്തുവിട്ട സ്വർണം ‍ കൈമാറെ പൂഴ്ത്തി കോഴിക്കോട്ട് കാരൻ മുങ്ങി; ദുബൈ പോലീസിലെ ഉദ്യോഗസ്ഥായ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണക്കളക്കടത്തു സംഘം; പോലീസ് വിശദീകരണം ഇങ്ങനെ

സ്വ​ന്തം​ലേ​ഖ​ക​ന്‍


കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘം യു​വാ​വി​നെ ത​ട്ടി​കൊ​ണ്ടു​പോ​യി. ദു​ബൈ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ജീ​വ​ന​ക്കാ​ര​നും മാ​റാ​ട് സ്വ​ദേ​ശി​യു​മാ​യ മു​സ​ഫ​ര്‍ അ​ഹ​മ്മ​ദി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ര​ണ്ടാ​ഴ്ച മു​മ്പ് വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മു​സ​ഫ​റി​നെ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ മാ​സാ​വ​സാ​നം മു​സ​ഫ​റി​ന്‍റെ ബ​ന്ധു​ക്ക​ള്‍ മാ​റാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

പ​രാ​തി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​നു പി​ന്നി​ല്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ പ​ങ്കു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​ദേ​ശ​ത്തു​നി​ന്ന് ആ​റു​മാ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി​യ മു​സ​ഫ​റി​ന്‍റെ കൈ​വ​ശം ക​ള്ള​ക്ക​ട​ത്ത് സം​ഘം സ്വ​ര്‍​ണം കൊ​ടു​ത്തു​വി​ട്ടി​രു​ന്നു. മു​സ​ഫ​ര്‍ നാ​ട്ടി​ലെ​ത്തി​യാ​ല്‍ ഇ​ത് കൈ​മാ​റ​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ല്‍ സ്വ​ര്‍​ണം മു​സ​ഫ​ര്‍ കൈ​മാ​റി​യി​ല്ല.

കൂ​ടാ​തെ അ​തി​നു ശേ​ഷം മു​സ​ഫ​ര്‍ വി​ദേ​ശ​ത്തേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തു. പി​ന്നീ​ട് വീ​ണ്ടും ക​ഴി​ഞ്ഞ മാ​സം 22 ന് ​നാ​ട്ടി​ലെ​ത്തി. ഈ ​വി​വ​രം നേ​ര​ത്തെ മ​ന​സി​ലാ​ക്കി​യ ക​ള്ള​ക്ക​ട​ത്ത് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. യു​വാ​വി​നെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റാ​ട് സി​ഐ ദി​ലീ​സി​ന്‍റേ​യും എ​സ്‌​ഐ തോ​മ​സ് കെ. ​സെ​ബാ​സ്റ്റി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

മു​സ​ഫ​ര്‍ 24 ന് ​ബ​ന്ധു​ക്ക​ളെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും വൈ​കാ​തെ വീ​ട്ടി​ലേ​ക്കെ​ത്തു​മെ​ന്നു​മാ​യി​രു​ന്നു അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ദു​ബാ​യിയി​ല്‍ നി​ന്ന് മു​സ​ഫ​ര്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല​ല്ല ഇ​റ​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് മു​സ​ഫ​റി​ല്‍ നി​ന്ന് അ​റി​യാ​നാ​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

കാ​ണാ​താ​യെ​ന്ന പ​രാ​തി ല​ഭി​ച്ച​തി​നു ശേ​ഷ​വും മു​സ​ഫ​ര്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. മൊ​ബൈ​ല്‍ ഫോ​ണ്‍ ട​വ​ര്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നാ​ണ് ഈ ​വി​വ​രം ല​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. മു​സ​ഫ​റി​നെ നേ​ടി ആ​രെ​ങ്കി​ലും വീ​ട്ടി​ലെ​ത്തി​യി​രു​ന്നോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മു​സ​ഫ​റി​ന്‍റെ മൊ​ബൈ​ല്‍​ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ദു​ബാ​യ് പോ​ലീ​സി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ര​നാ​ണോ മു​സ​ഫ​ര്‍ എ​ന്ന​തി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രി​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts