മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ സെറ്റില്‍ വച്ചാണ് പേളിയും ശ്രീനിഷും പ്രണയത്തിലാകുന്നത്. ബിഗ് ബോസ് സെറ്റില്‍ വച്ച് പരസ്പരം പ്രണയം തുറന്നു പറഞ്ഞ ഇവര്‍ എന്നു വിവാഹിതരാകുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നും സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. സംശയിച്ചവരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് താരങ്ങള്‍ വിവാഹിതരായത്. റിസപ്ഷന് ഈ മാസം എട്ടിന് പാലക്കാടാണ്.
എന്നാല്‍ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട് മറ്റൊരു ചര്‍ച്ചകൂടി സോഷ്യല്‍മീഡിയയില്‍ ഉടലെടുത്തു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ ഉണ്ടായിരുന്ന എല്ലാവരും എത്തിയിട്ടും രഞ്ജിനി ഹരിദാസ് മാത്രം എന്തുകൊണ്ട് വിവാഹത്തിലും റിസപ്ഷനിലും പങ്കെടുത്തില്ല എന്ന്. രഞ്ജിനിയും പേളിയും തമ്മില്‍ പിണക്കിലാണെന്നും മറ്റും ഗോസിപ്പുകള്‍ പരക്കുകയും ചെയ്തു.
ഇപ്പോഴിതാ പേര്‍ളി മാണിയ്ക്കും ശ്രീനിഷിനും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്. അതിനൊപ്പം താന്‍ എന്തു കൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്താതിരുന്നെതെന്നും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രഞ്ജിനി പറയുന്നുണ്ട്.
‘ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഇരിക്കാന്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആശംസകള്‍. എല്ലാകാലവും നിങ്ങളുടെ ഈ സ്നേഹം നിലനില്ക്കട്ടെ. അതിനൊപ്പം എന്നെ വിവാഹത്തിലേക്ക് ക്ഷണിച്ച മാണി പോള്‍ അങ്കിളിന് നന്ദി പറയുകയും വിവാഹത്തില്‍ എത്തി ചേരാന്‍ കഴിയാത്തതില്‍ ക്ഷമ ചോദിക്കുകയും ചെയ്യുകയാണ്.
താനിപ്പോള്‍ ഫുക്കേട്ടിലാണുള്ളതിനാലാണ് വിവാഹത്തിന് എത്താന്‍ കഴിയാതെ പോയത്. ഈ വിവാഹത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. കാരണം ഇവര്‍ ഈ മനോഹരമായ യാത്ര തുടങ്ങിയത് മുതല്‍ ഇപ്പോഴും ഞാനും ഇതിന്റെ ചെറിയൊരു ഭാഗമാണ്. പേര്ളിഷ്, നിങ്ങളുടെ യഥാര്‍ഥ സ്നേഹം അവസാനം വരെ വിജയിച്ചോണ്ട് ഇരിക്കട്ടെ എന്നും രഞ്ജിനി പറയുന്നു.