തൃശൂർ: തൃശൂർ പൂരദിവസമായ 13നു രാവിലെ ആറു മുതൽ 14ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ 32 മണിക്കൂർ മദ്യനിരോധനം ഏർപ്പെടുത്തി. തൃശൂർ കോർപറേഷൻ പരിധിയിലാണ് നിരോധനം. എല്ലാ തരത്തിലുള്ള മദ്യവും മറ്റ് ലഹരിവസ്തുക്കളും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമായിരിക്കുമെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ ഉത്തരവിട്ടു.
പൂരം ദിവസങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകളും വൃദ്ധജനങ്ങളും കുട്ടികളും അടങ്ങുന്ന പൊതുജനങ്ങളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാണിത്. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നുണ്ടെന്നു പോലീസ്, എക്സൈസ് വകുപ്പ് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്നും വ്യക്തമാക്കി.