പുനലൂർ: സമാന്തര സർവീസുകൾ കെഎസ്ആർടിസിയെ പ്രതികൂലമായി ബാധിയ്ക്കുന്നു .കെഎസ്ആർടിസി പ്രതിസന്ധിയിൽ. പുനലൂർ ,പത്തനാപുരം ഡിപ്പോകളിൽ നിന്നുള്ള സർവീസുകളാണ് പ്രതിസന്ധിയിലായത്. കുന്നിക്കോട്, തെന്മല ഭാഗങ്ങളിലേയ്ക്കാണ് കൂടുതലും സമാന്തരക്കാർ സർവീസുകൾ നടത്തുന്നത്. ഇത് കെഎസ്ആർ.ടിസിയുടെ കളക്ഷൻ വൻതോതിൽ കുറയ്ക്കാനിടയാക്കി.
പുനലൂർ ഡിപ്പോയിൽ തന്നെ കളക്ഷന്റ കാര്യത്തിൽ പതിനായിരക്കണക്കിന് രൂപയുടെ കുറവാണ് വന്നിട്ടുളളത്.മാത്ര, കാര്യറ, ഇടമൺ, തെന്മല ഭാഗങ്ങളിലേയ്ക്ക് ദിവസേന പുനലൂരിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളാണ് സമാന്തര സർവീസ് നടത്താറുളളത്.കെഎസ്ആർടിസി ഉദ്യോഗസ്ഥർ ജോയിന്റ് ആർടിഒ യ്ക്കും പോലീസിനും ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല.
കെഎസ്ആർടിസിയുടെ കാര്യക്ഷമതയില്ലായ്മ മൂലമാണ് നേരത്തെ സമാന്തര സർവീസുകൾ സജീവമായിരുന്നത്. എന്നാൽ നിലവിൽ കാര്യങ്ങൾ മനസ്സിലാക്കി കെഎസ്ആർടിസി സർവീസുകൾ സജീവമാക്കിയപ്പോഴേയ്ക്കും സമാന്തരക്കാർ പല റൂട്ടുകളും കൈടക്കി കഴിഞ്ഞു.