ഇരുവാഹനത്തിന് കടന്നുപോകാൻ ഇടമില്ല; നടുത്തേരിയിൽ പുതിയപാലം വേണമെന്ന ആവശ്യം ശക്തം

കു​ന്നി​ക്കോ​ട്: പ​ത്ത​നാ​പു​രം-​കി​ഴ​ക്കേ​ത്തെ​രു​വ് മി​നി ഹൈ​വേ​യി​ലെ ന​ടു​ത്തേ​രി​യി​ൽ പു​തി​യ പാ​ലം വേ​ണം.
പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഒ​രേ സ​മ​യം ഇ​രു ദി​ശ​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്ക് സു​ഗ​മ​മാ​യി ക​ട​ന്നു​പോ​കാ​ൻ ത​ക്ക വീ​തി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. അ​ടു​ത്തി​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച മി​നി ഹൈ​വേ​യി​ൽ നി​ല​വി​ലെ പാ​ലം കു​പ്പി​ക്ക​ഴു​ത്തി​ന് സ​മാ​ന​മാ​ണ്.

പാ​ല​ത്തി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​ന്നാ​ൽ ഇ​ത് ക​ട​ന്നു പോ​യ ശേ​ഷ​മേ എ​തി​ർ ദി​ശ​യി​ലു​ള്ള അ​ടു​ത്ത വാ​ഹ​ന​ത്തി​ന് ക​ട​ന്ന് പോ​കാ​നാ​വൂ. ഇ​വി​ടെ​യാ​ക​ട്ടെ ചെ​റി​യ വ​ള​വ് തി​രി​ഞ്ഞെ​ത്തു​ന്ന ഭാ​ഗ​വു​മാ​ണ്. വാ​ഹ​ങ്ങ​ൾ വേ​ഗ​ത്തി​ൽ എ​ത്തു​ന്ന റോ​ഡി​ൽ പാ​ല​ത്തി​ന്റെ വീ​തി കു​റ​വ് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. മു​പ്പ​ത് വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച​താ​ണ് നി​ല​വി​ലെ പാ​ലം.

റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ പാ​ല​ത്തി​ന് അ​നു​സൃ​ത​മാ​യ വീ​തി ഇ​ല്ലാ​തെ വ​ന്നു. പു​തി​യ പാ​ത​യി​ലൂ​ടെ വാ​ഹ​ന​ത്തി​ര​ക്ക് ഏ​റി​യ​തോ​ടെ അ​പ​ക​ടാ​വ​സ്ഥ ഭ​യ​ന്ന് നാ​ട്ടു​കാ​ർ പാ​ല​ത്തി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു. പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്നും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്. എ​ന്നാ​ൽ പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മി​ല്ല.

വീ​തി​ക്കു​റ​വു കാ​ര​ണ​മാ​യു​ള്ള അ​പ​ക​ടാ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് മു​ൻ വാ​ർ​ഡം​ഗം പ​റ​ഞ്ഞു. ത​ല​വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ത്തേ​രി കൊ​ടു​മ​ൺ വേ​ളി​പ്ര തോ​ടി​ന് കു​റു​കേ​യു​ള്ള​താ​ണ് പാ​ലം. ഇ​തി​ന് സ​മീ​പ​ത്താ​യി മ​റ്റൊ​രു പാ​ല​വും കൂ​ടി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts