പത്തുവയസുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ കാമുകനും വല്യമ്മയുടെ കാമുകനും; കുട്ടിയുടെ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചുപോയി; ചെറുതോണിയില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​റു​തോ​ണി : പ​ത്തു​വ​യ​സു​ള​ള പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ അ​മ്മ​യും അ​മ്മ​യു​ടെ കാ​മു​ക​നും വ​ല്യ​മ്മ​യു​ടെ കാ​മു​ക​നും റി​മാ​ൻ​ഡി​ൽ. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ കാ​മു​ക​നാ​യ കോ​ട്ട​യം മീ​ന​ച്ചി​ൽ സ്വ​ദേ​ശി വി​ഷ്ണു (27), കു​ട്ടി​യു​ടെ വ​ല്യ​മ്മ​യു​ടെ കാ​മു​ക​നാ​യ എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ സ്വ​ദേ​ശി ഇ​ളം​തു​രു​ത്തി​യി​ൽ മാ​ത്യു (49), എ​ന്നി​വ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്ന​ത്.

കു​ട്ടി​യു​ടെ പി​താ​വ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​പേ​ക്ഷി​ച്ചു​പോ​യ​താ​ണ്. പി​ന്നീ​ട് മാ​താ​വ് പ​ല വീ​ട്ടി​ലും ഹോം​നേ​ഴ്സാ​യി ജോ​ലി​ചെ​യ്താ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​യി​രു​ന്ന​ത്. അ​വി​വാ​ഹി​ത​നാ​യ വി​ഷ്ണു​വി​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഹോം​ന​ഴ്സാ​യി കു​ട്ടി​യു​ടെ മാ​താ​വ് ജോ​ലി​നോ​ക്കി​യി​രു​ന്നു. അ​ന്നു​മു​ത​ലു​ള്ള അ​ടു​പ്പ​മാ​ണ് ഇ​വർ​ക്ക് വി​ഷ്ണു​വു​മാ​യു​ണ്ടാ​യി​രു​ന്ന​ത്.

ജോ​ലി​സ്ഥ​ല​ത്ത് മാ​താ​വ് കു​ട്ടി​യെ​യും കൊ​ണ്ടു​പോ​കു​മാ​യി​രു​ന്നു. ലോ​ഡ്ജി​ൽ​മു​റി​യെ​ടു​ത്ത് താ​മ​സി​ക്കുന്പോ​ൾ ആ​ളു​ക​ളി​ൽ സം​ശ​യം ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​യി കു​ട്ടി​യെ​യും കൂ​ടെ​കൊ​ണ്ടു​പോ​യി​രു​ന്നു. ഈ ​സ​മ​യ​മെ​ല്ലാം വി​ഷ്ണു കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ വ​ള​ർ​ത്ത​മ്മ​യാ​ണ് വ​ല്യ​മ്മ​യെ​ന്നു​പ​റ​യു​ന്ന സ്ത്രീ. ​ഇ​വ​രു​ടെ കാ​മു​ക​നാ​ണ് മാ​ത്യു. വ​ല്യ​മ്മ​യോ​ടൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്.

വ​ല്യ​മ്മ​യു​ടെ കാ​മു​ക​നും കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി കു​ട്ടി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് പീ​ഡ​ന​വി​വ​രം സം​ബ​ന്ധി​ച്ച് ക​ത്ത​യ​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യു​ണ്ടാ​യ​ത്. സ​മി​തി പ്ര​വ​ർ​ത്ത​ക​ർ കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

വ​ല്യ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​ത് കു​ട്ടി​ക്ക് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ലും കു​ട്ടി​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​വും ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ താ​ത്കാ​ലി​ക​മാ​യി വ​ല്യ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രി​ക്ക​യാ​ണ്. ഇ​ടു​ക്കി സിഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തത്. ​

Related posts