ശ്രീ​മൂ​ല​ന​ഗ​ര​ത്ത് ഫ​ർ​ണീച്ച​ർ  ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം; കോടികളുടെ നഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ

ശ്രീ​മൂ​ല​ന​ഗ​രം: ശ്രീ​മൂ​ല​ന​ഗ​ര​ത്ത് ഫ​ർ​ണീ​ച്ച​ർ ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ എം​എ​ൽ​എ റോ​ഡി​ൽ പു​ളി​ക്ക​ൽ അ​ബ്ദു​ൾ ക​രീ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യു​ള്ള ഫി​ഗോ ഡോ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നു ക​രു​തു​ന്നു.

മൂ​ല​ന​ഗ​ര​ത്തു​കൂ​ടി ക​ട​ന്നു പോ​യ യു​വാ​ക്ക​ളാ​ണ് തീ ​ക​ത്തു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. ഉ​ട​നെ സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ഉ​ട​മ​സ്ഥ​നെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ര​ണ്ടു യൂ​ണി​റ്റെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി.

തു​ട​ർ​ന്ന് അ​ങ്ക​മാ​ലി, ആ​ലു​വ, പെ​രു​ന്പാ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ ആ​റു യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളും സ​ഹാ​യ​ത്തി​നെ​ത്തി​യി​രു​ന്നു. ഗോ​ഡൗ​ണി​നു സ​മീ​പ​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ ത​ടി ഉ​രു​പ്പ​ടി​ക​ളു​ടെ വി​ല്പ​ന​യും അ​തു​പ​യോ​ഗി​ച്ചു​ള്ള ഡോ​റു​ക​ളും നി​ർ​മാ​ണ​വും ഇ​വി​ടെ ന​ട​ന്നി​രു​ന്നു. ഡോ​റു​ക​ൾ വ​ലി​യ തോ​തി​ൽ നി​ർ​മി​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

ഒ​ന്ന​ര​ക്കോ​ടി​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്ന് സ്ഥാ​പ​ന ഉ​ട​മ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ അ​സ്വാ​ഭാ​വി​ക​മാ​യ ഒ​ന്നും ത​ന്നെ​യു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കാ​ര​ണം ഇ​പ്പോ​ൾ വ്യ​ക്ത​മ​ല്ലെ​ന്നും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൽ​ഫോ​ണ്‍​സ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​ഞ്ജു ന​വാ​സ്, കെ.​സി. മാ​ർ​ട്ടി​ൻ, വി.​വി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Related posts