വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​ നി​ർ​മാ​ണ​ പ്ര​വൃ​ത്തി​ക​ൾ​ക്കു വീ​ണ്ടും തു​ട​ക്ക​ം

വ​ട​ക്ക​ഞ്ചേ​രി: ഒ​ന്പ​തു​മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും തു​ട​ങ്ങി. വ​ട​ക്ക​ഞ്ചേ​രി​യി​ലെ ഫ്ളൈ​ഓ​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. കാ​ടു​ക​യ​റി കി​ട​ന്നി​രു​ന്ന ഭാ​ഗ​ങ്ങ​ൾ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി മ​ണ്ണു​നി​ക​ത്തി ഉ​യ​ർ​ത്തു​ന്ന പ​ണി​ക​ൾ ന​ട​ക്കും.

ആ​റു​വ​രി​പാ​ത​യി​ലെ ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന പ​ണി​ക​ളി​ലൊ​ന്നാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ലെ മേ​ല്പാ​ലം നി​ർ​മാ​ണം. ഇ​ത് പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ട്ടി​ക്കാ​ടും മേ​ല്പാ​ല​നി​ർ​മാ​ണം തു​ട​ങ്ങാ​നു​ണ്ട്.കു​തി​രാ​നി​ലെ തു​ര​ങ്ക​പാ​ത​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് മ​റ്റൊ​രു പ്ര​ധാ​ന വ​ർ​ക്ക്. കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി നി​ല്ക്കേ ഇ​പ്പോ​ൾ പ​ണി​ക​ൾ ആ​രം​ഭി​ച്ചാ​ലും കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ റോ​ഡു​വ​ർ​ക്കു​ക​ൾ ത​ട​സ​പ്പെ​ടും.

എ​ന്നാ​ൽ ക​രാ​ർ ക​ന്പ​നി​യു​ടെ ജെ​സി​ബി​യും ക്രെ​യി​ൻ സം​വി​ധാ​ന​വും മ​റ്റും ഏ​തു പ്ര​വൃ​ത്തി​ക്കും സ​ജ്ജ​മാ​ക്കി നി​ർ​ത്തു​ന്ന​ത് മ​ഴ​ക്കാ​ല​ത്ത് കു​തി​രാ​നി​ൽ സം​ഭ​വി​ക്കാ​നി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​മാ​കും.കു​തി​രാ​നി​ൽ നി​ല​വി​ലു​ള്ള റോ​ഡ് മ​ഴ ശ​ക്തി​പ്പെ​ടു​ന്ന​തോ​ടെ ത​ക​രു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ഇ​ക്കാ​ര്യം ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​രും സ​മ്മ​തി​ക്കു​ന്നു. വ​ഴ​ക്കും​പാ​റ ഭാ​ഗ​ത്തും ക്ഷേ​ത്ര​ത്തി​ന​ടു​ത്തും റോ​ഡ് ഇ​ടി​ഞ്ഞു​ത​ക​രും. ഇ​വി​ടെ​യി​പ്പോ​ൾ മ​ണ​ൽ​ച്ചാ​ക്കു​ക​ൾ അ​ട്ടി​യി​ട്ടാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത്. മ​ഴ പെ​യ്ത് വെ​ള്ളം ഇ​റ​ങ്ങു​ന്ന​തോ​ടെ വ​ശ​ങ്ങ​ൾ എ​ത്ര​ക​ണ്ട് ത​ക​രു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ടി​വ​രും. വ​ൻ​ദു​ര​ന്ത​ങ്ങ​ൾ ത​ന്നെ വ​ഴു​ക്കും​പാ​റ തു​ര​ങ്ക​മു​ഖ​ത്ത് ഉ​ണ്ടാ​കാ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ലാ​ണ് ക​രാ​ർ​ക​ന്പ​നി​യാ​യ ക​ഐം​സി​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് പാ​ത നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച​ത്. അ​ഞ്ചു​മാ​സ​ത്തെ ശ​ന്പ​ള​കു​ടി​ശി​ക ന​ല്കി​യെ​ങ്കി​ലും ഇ​നി​യും ക​രാ​ർ ക​ന്പ​നി ജീ​വ​ന​ക്കാ​ർ​ക്ക് ആ​റു​മാ​സ​ത്തെ ശ​ന്പ​ളം ന​ല്കാ​നു​ണ്ട്. എ​ന്നാ​ൽ സ​മ​ര​ത്തി​ൽ​നി​ന്നും പി·ാ​റി​യാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക്കെ​ത്തു​ന്ന​ത്.

Related posts