നിയമം പാലിച്ചില്ലെങ്കിൽ..! വി​വ​രാ​വ​കാ​ശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക കൃത്യമായ മറുപടി നൽകിയില്ല; നി​യ​മം ലം​ഘിച്ച ഉദ്യോഗസ്ഥന് 10,000 രൂ​പ പി​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം ന​​​ൽ​​​കി​​​യ അ​​​പേ​​​ക്ഷ​​​യ്ക്കു കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന കാ​​​പ്പെ​​​ക്‌​​​സി​​​ലെ മു​​​ൻ സ്റ്റേ​​​റ്റ് പ​​​ബ്ലി​​​ക് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ കെ. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന് സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ 10,000 രൂ​​​പ പി​​​ഴ ചു​​​മ​​​ത്തി.

ക​​​ശു​​​വ​​​ണ്ടി മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​യ കാ​​​പ്പെ​​​ക്‌​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ളും യോ​​​ഗ​​​ങ്ങ​​​ളു​​​ടെ മി​​​നി​​​റ്റ്‌​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പും ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ മു​​​ള​​​വ​​​ന രാ​​​ജേ​​​ന്ദ്ര​​​ൻ 2013 സെ​​​പ്റ്റം​​​ബ​​​ർ 23ന് ​​​അ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​യി​​​ല്ല. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ മ​​​റു​​​പ​​​ടി ന​​​ൽ​​​കാ​​​തി​​​രു​​​ന്ന​​​ത് ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ക​​​മ്മീ​​​ഷ​​​ൻ താ​​​ത്കാ​​​ലി​​​ക ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

30 ദി​​​വ​​​സ​​​ത്തി​​​ന​​​കം പി​​​ഴ ന​​​ൽ​​​ക​​​ണം. സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​കെ.​​​എ​​​ൽ. വി​​​വേ​​​കാ​​​ന​​​ന്ദ​​​നാ​​​ണു പി​​​ഴ ഈ​​​ടാ​​​ക്കി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

Related posts