തുറവൂർ: കെഎസ്ആർടിസി ബസിനു പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് കട്ടിക്കാട് വീട്ടിൽ പരേതനായ റപ്പേലിന്റെ മകൻ ഫെർഡിൻ ആന്റണി (സുനിൽ-33) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ദേശീയപാതയിൽ അരൂർ സിഗ്നലിൽ വച്ചായിരുന്നു അപകടം.
റെഡ് ലൈറ്റ് കണ്ടതിനെ തുടർന്ന് മുന്നിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ബ്രേക് ചെയ്തപ്പോർ പിന്നാലെ വരുകയായിരുന്ന ഇയാളുടെ ബൈക്ക് ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഓടിക്കുടിയ നാട്ടുകാർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: മണി. സഹോദരങ്ങൾ: സിബിച്ചൻ, സാജൻ.