മോദിയുടെ ടൈം ബെസ്റ്റ് ടൈം! ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം മോദിസര്‍ക്കാരിനെ 5 കൊല്ലംകൂടി സഹിക്കുമോ? നാലുകൊല്ലം മുമ്പ് മോദിയെ പുകഴ്ത്തിയ ടൈം മാസിക ആ വിഗ്രഹം എറിഞ്ഞുടച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​ഭ​ജ​ന നാ​യ​ക​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് അ​മേ​രി​ക്ക​ൻ മാ​സി​ക​യാ​യ ടൈം ​മാ​ഗ​സി​ൻ. ഇ​ന്ത്യാ​സ് ഡി​വൈ​ഡ​ർ ഇ​ൻ ചീ​ഫ് (‘India’s divider in chief’ ) എ​ന്നാ​ണ് മാ​ഗ​സി​ൻ മോ​ദി​യെ വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് 20ലെ ​ഏ​ഷ്യ​ൻ എ​ഡി​ഷ​നി​ലാ​ണ് വി​വാ​ദ​മാ​യ ലേ​ഖ​നം വ​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ചു വ​ർ​ഷം കൂ​ടി മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യം സഹി​ക്കു​മോ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ലേ​ഖ​നം എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

മ​തേ​ത​ര​ത്വ​മെ​ന്ന ആ​‍ശയം മു​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ല്‌ നെ​ഹ്റു​വി​ന്‍റെ കാ​ല​ത്തും മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തേ​തു​മാ​യി ലേ​ഖ​ന​ത്തി​ൽ താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​മ​യ​ത്ത് മ​തേ​ത​ര​ത്വ​മെ​ന്ന ആ​ശ​യം ഞെ​രു​ക്ക​പ്പെ​ടു​ന്ന​താ​യും ലേ​ഖ​ന​ത്തി​ലൂ​ടെ ആ​ദി​ഷ് ത​പ്സീ​ർ പ​റ​യു​ന്നു. മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ൾ, ന്യൂ​ന​പ​ക്ഷ​ങ്ങ​ളും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​മെ​ല്ലാം അ​പ​ക​ട​ത്തി​ലാ​ണ്.

2014ന ു ശേഷം സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ളായ മ​തേ​ത​ര​ത്വം, സ്വാ​ത​ന്ത്ര്യം, മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം എ​ന്നി​വ​യെ ചി​ല​ർ ഗു​ഢാ​ലോ​ച​ന​യു​ടെ ക​ണ്ണു​ക​ളി​ലൂ​ടെ​യാ​ണ് നോ​ക്കി കാ​ണു​ന്ന​ത്. 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ സ​മ​യ​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന മോ​ദി ക​ലാ​പ​കാ​രി​ക​ളു​ടെ സു​ഹൃ​ത്താ​യി​രു​ന്നു​വെ​ന്നും ലേ​ഖനം ചൂ​ണ്ടിക്കാണി​ക്കു​ന്നു.

2013-2014 കാ​ല​ഘ​ട്ട​ത്തി​ൽ ദേ​ശീ​യ രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തി​യ മോ​ദി 2014, 2015, 2017 വ​ർ​ഷ​ങ്ങ​ളി​ലാ​യി മൂ​ന്ന് ത​വ​ണ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രു​ന്നു. അ​താ​യ​ത് ഓ​രോ ത​വ​ണ മാ​ഗ​സി​ന്‍റെ എ​ഡി​റ്റോ​റി​യ​ൽ വീ​ക്ഷ​ണം മാ​റി​യ​പ്പോ​ൾ പോ​ലും മോ​ദി ഇ​ടം നേ​ടി​യി​രു​ന്നു.

2014

2014ലാ​ണ് മോ​ദി ആ​ദ്യ​മാ​യി ടൈം ​മാ​ഗ​സി​നി​ലെ ഫീ​ച്ച​റി​ൽ ഇ​ടം പി​ടി​ക്കു​ന്ന​ത്. പെ​ട്ടെ​ന്നു​ള്ള ന​ട​പ​ടി​ക​ളും സ്വ​കാ​ര്യ​മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളും മി​ക​ച്ച ഭ​ര​ണ​വും കാ​ഴ്ച വെ​ക്കു​ന്ന​യാ​ളാ​ണ് മോ​ദി​യെ​ന്ന് ടൈം ​മാ​ഗ​സി​ൻ വി​ല​യി​രു​ത്തി. 2015 ൽ, ​ലോ​ക നേ​താ​വാ​യി ഭാ​വി​യി​ൽ മോ​ദി എ​ത്ര​മാ​ത്രം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന കാ​ര്യ​ത്തി​ൽ പാ​ശ്ചാ​ത്യ​ലോ​കം എ​ങ്ങ​നെ കാ​ണു​ന്നു​വെ​ന്നാ​യി​രു​ന്നു ടൈം​മി​ന്‍റെ ഫീ​ച്ച​ർ.

2017

2017ൽ ​എ​ഴു​ത്തു​കാ​ര​നും മോ​ദി​യു​ടെ പ്ര​ധാ​ന വി​മ​ർ​ശ​ക​നു​മാ​യ പ​ങ്ക​ജ് മി​ശ്ര ആ​യി​രു​ന്നു മോ​ദി​യെക്കുറി​ച്ച് എ​ഴു​താ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മി​ശ്ര ഇ​ങ്ങ​നെ എ​ഴു​തി. “2014 മേ​യ് മാ​സ​ത്തി​ൽ അ​താ​യ​ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി ഡോ​ണാ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​തി​ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ഷ്ട്ര​മാ​യ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി.

ഏ​താ​ണ്ട് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം, ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക, രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ളും സാം​സ്കാ​രി​ക മേ​ധാ​വി​ത്വ​വും അ​പ്ര​സ​ക്ത​മാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹി​ന്ദു ദേ​ശീ​യ വാ​ദി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യെ ത​ക​ർ​ക്കു​ക​യും ദ​രി​ദ്ര​രാ​യ മു​സ്ലീ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തോ​ടെ മോ​ദി​യു​ടെ പ്ര​ഭാ​വം ന​ഷ്ട​പ്പെ​ട്ടു.’ ആ ​വ​ർ​ഷ​മാ​ണ് ടൈം ​മാ​ഗ​സി​നി​ൽ മോ​ദി അ​വ​സാ​ന​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Related posts