കൊട്ടാരക്കര: ജനത്തിരക്കേറിയ കൊട്ടാരക്കരയിലെ കെ.എസ് ആർടിസി.ബസ്റ്റാറന്റും സ്വകാര്യ ബസ്റ്റാന്റും സാമൂഹ്യ വിരുദ്ധരു ടെ യും ലഹരി വിൽപനക്കാരുടെയും താവളമായി മാറുന്നു.ഇരു ബസ്റ്റാന്റുകളിലും പോലീസി ്റെ സാന്നിദ്ധ്യമില്ലാത്തതാണ് ഇക്കൂകൂട്ടർക്ക് തുണയാകുന്നത്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ കെ.എസ് ആർടി സി.ബസ്റ്റാന്റാണ് കൊട്ടാരക്കരയിലേത്. ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി ഇവിടെ വന്നു പോകുന്നത്. സ്റ്റാന്റിന്റെ വടക്കുഭാഗത്തുള്ള എം.പി.ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ചിട്ടുള്ള കാത്തിരിപ്പു കേന്ദ്രത്തിലാണ് സാമൂഹ്യ വിരുദ്ധർ തമ്പടിക്കുന്നത്.
മദ്യപാനികളും ലഹരിമരുന്നു കച്ചവടക്കാരും ഇവിടെ കേന്ദ്രീകരിച്ചു വരുന്നു. സന്ധ്യകഴിഞ്ഞൽ പെൺവാണിഭക്കാരും ഇവിടം താവളമാക്കാറുണ്ട്.പോക്കറ്റടിക്കാരുൾപ്പെടെയുള്ള സ്ഥിരം കുറ്റവാളികളുടെ വിശ്രമസ്ഥലമാണ് ഇവിടം. പോലീസിന്റെ സാന്നിദ്ധ്യം സ്റ്റാൻറി ലില്ലാത്തത് ഇവർക്ക് ഗുണകരമാണ്. ഇവിടെയുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം നിലച്ചിട്ട് പത്തു വർഷത്തിലധികമായി .ഇതിനനുവദിച്ചിരുന്ന മുറി ഇപ്പോൾ വനിതകളുടെ വിശ്രമമുറിയാണ് .
നൂറിലധികം സ്വകാര്യ ബസുകൾ വന്നു പോകുന്ന സ്വകാര്യ ബസ്റ്റാന്റിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.ബിവറേജസ് ഔട്ട് ലെറ്റ് തൊട്ടുത്തായതിനാൽ മദ്യപാനികൾ തമ്പടിക്കുന്നത് ഇവിടെയാണ്.ഇവർ കാത്തിരിപ്പു കേന്ദ്രത്തിൽ മയങ്ങിക്കിടക്കുന്നത് പതിവുകാഴ്ചയാണ്.കഞ്ചാവ് കൈമാറ്റത്തിനുള്ള ഇടത്താവളം കൂടിയാണ് ഇവിടം. ഡ്രൈഡേ കളിൽ മദ്യ കൈമാറ്റവും ഇവിടം കേന്ദ്രീകരിച്ചു നടന്നു വരുന്നു. സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷങ്ങളും ഇവിടെ പതിവാണ്.
ബസ് സ്റ്റാൻറുകളിൽ പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്നും പല തവണ ഉയർന്നു വന്നിട്ടുള്ളതാണ്. റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തിനു തൊട്ടടുത്തായിട്ടും സ്റ്റാന്റുകൾ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്.