കഴിഞ്ഞ വർഷം വളരെ പ്രതീക്ഷകൾ സമ്മാനിച്ച് പുറത്തിറങ്ങിയ ഷാരുഖ് ഖാൻ ചിത്രം സീറോ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞത് താരത്തെ ഒട്ടൊന്നുമല്ല വലച്ചത്. ചിത്രത്തിന്റെ പരാജയം ഷാരൂഖിനെ വളരെയധികം നിരാശനാക്കിയെന്നതിന്റെ തെളിവാണ് ഇനി ഉടനെയൊന്നും സിനിമയില്ലെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു ചൈനീസ് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.
സിനിമ ചെയ്യണമെന്ന് ഇനി തന്റെ മനസ് എപ്പോൾ പറയുന്നുവോ അന്ന് സിനിമ ചെയ്യും എന്നാണ് ഷാരുഖ് പറഞ്ഞത്. കുറച്ചുനാൾ കുടുംബത്തോടൊപ്പം ചിലവിടാനാണ് ആഗ്രഹം. സിനിമകൾ കാണണം സ്ക്രിപ്റ്റുകളും പുസ്തകങ്ങളും വായിക്കണം. അതിനായി സമയം കണ്ടെത്തണം- ഷാരുഖ് പറയുന്നു.
20 കഥകൾ വരെ ഒരു ദിവസം കേൾക്കുന്നുണ്ട്. ചിലതൊക്കെ ഇഷ്ടപ്പെടുമെങ്കിലും എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഷാരുഖ് പറയുന്നു. ജൂൺ മാസത്തിൽ പുതിയൊരു സിനിമയ്ക്കായി കരാർ ഒപ്പിടേണ്ടതായിരുന്നെങ്കിലും അത് ചെയ്തില്ലെന്നും ബോളിവുഡ് സൂപ്പർ താരം പറയുന്നു.