അനു ഇമ്മാനുവൽ ശിവകാർത്തികേയന്റെ നായിക. എസ്കെ16 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അനു എത്തുന്നത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക.
പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രം പ്രി പ്രൊഡക്ഷന്‍ ജോലികളിലാണ്. ഡി ഇമ്മാനാണ് എസ്കെ 16 ന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.