വൈപ്പിൻ: കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. എടവനക്കാട് സ്വദേശികളായ അൻസാർ (28), ഇൻഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്.
വഴങ്ങിയില്ലെങ്കിൽ വീട്ടമ്മയുടെ കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം 28ന് ഇൻഷാദിന്റെ വീട്ടിൽ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് ഞാറയ്ക്കൽ പോലീസ് പറഞ്ഞു. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതികളെ ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ എടവനക്കാട് ചാത്തങ്ങാട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.