മുസഫർനഗർ: ഓടുന്ന ട്രെയിനിൽ യുവതി കുഞ്ഞിനു ജൻമം നൽകി. ഇൻഡോർ-അമൃത്സർ എക്സ്പ്രസിൽ വെള്ളിയാഴ്ചയാണു സംഭവം.
ഷക്കിറ എന്ന യുവതിയാണ് ട്രെയിനിൽ പ്രസവിച്ചതെന്നു റെയിൽവേ പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റിൽനിന്നു സഹാരൻപൂരിലേക്കു പോകുകയായിരുന്നു ഇവർ. യാത്രയ്ക്കിടെ ഇവർക്കു പ്രസവ വേദന അനുഭവപ്പെട്ടു. സഹയാത്രികരുടെയും ട്രെയിനിലുണ്ടായിരുന്ന ഒരു ഡോക്ടറുടെയും സഹായത്തോടെ ഷക്കിറ കുഞ്ഞിനെ പ്രസവിച്ചു.
മുസഫർനഗർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയതോടെ ഇവരെ ആശുപത്രിയിലേക്കു മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.