പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം: ഗി​രി​രാ​ജ് സിം​ഗി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച​തി​നു ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഗി​രി​രാ​ജ് സിം​ഗി​നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24 ന് ​ന​ട​ത്തി​യ വി​വാ​ദ പ്ര​സ്താ​വ​ന​യി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ മു​സ്‌ലിം സ​മു​ദാ​യ​ത്തി നെ​തി​രെ അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. “വ​ന്ദേ​മാ​ത​രം ചൊ​ല്ലാ​ത്ത​വ​രോ​ടും മാ​തൃ​രാ​ജ്യ​ത്തെ ബ​ഹു​മാ​നി ക്കാ​ത്ത​വ​രോ​ടും ഈ ​രാ​ജ്യം പൊ​റു​ക്കി​ല്ല. സി​മാ​രി​യ ഘ​ട്ടി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ എ​ന്‍റെ പൂ​ർ​വി​ക​ർ​ക്ക് ശ്മ​ശാ​നം വേ​ണ്ടി​യി​രു​ന്നി​ല്ല. പ​ക്ഷെ, നി​ങ്ങ​ൾ​ക്ക് മൂ​ന്നു ചാ​ൺ വേ​ണ്ടി​വ​രും’ എ​ന്നൊ​ക്കെ​യാ​യി​രു​ന്നു ഗി​രി​രാ​ജ് പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര​മ​ന്ത്രി കൂ​ടി​യാ​യ ഗി​രി​രാ​ജ് സിം​ഗ് ബി​ഹാ​റി​ലെ ബെ​ഗു​സ​രാ​യി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് ജ​ന​വി​ധി​തേ​ടു​ന്ന​ത്. സി​പി​ഐ​യു​ടെ ക​ന​യ്യ​കു​മാ​ർ, ആ​ർ​ജെ​ഡി​യു​ടെ ത​ൻ​വീ​ർ ഹ​സ​ൻ എ​ന്നി​വ​രാ​ണ് ഗി​രി​രാ​ജി​ന്‍റെ എ​തി​ർ​സ്ഥാ​നാ​ർ​ഥി​ക​ൾ.

Related posts