അ​ച്ച​ന്‍​കോ​വി​ല്‍-ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത്  വാഹനങ്ങൾക്ക് ഭീഷണിയായി  ത​ടി​ക​ൾ; ഗതാഗതം സുരക്ഷിതമാക്കാൻ തടികൾ മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ

പ​ത്ത​നാ​പു​രം : അ​ച്ച​ന്‍​കോ​വി​ല്‍ ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യോ​ര​ത്ത് മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ത​ടി​ക​ളാ​ണ് റോ​ഡ് വ​ശ​ങ്ങ​ളി​ല്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.​ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ റോ​ഡി​ലേ​ക്ക് ത​ടി​ക​ള്‍ മു​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.​

മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ത​ടി റോ​ഡി​ല്‍ നി​ന്നും മാ​റ്റാ​ത്ത​തി​നാ​ല്‍ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.​റോ​ഡി​ലെ വ​ള​വു​ക​ള്‍ ഉ​ള്ള ഭാ​ഗ​ത്താ​ണ് ത​ടി​ക​ള്‍ കി​ട​ക്കു​ന്ന​ത്.​എ​ന്നാ​ല്‍ ഇ​റ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​ടി​ക​ളി​ല​ധി​ക​വും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ഇ​ത് വ​കു​പ്പി​ന് ഏ​റെ ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​ണ്ട്.​മ​ര​ങ്ങ​ള്‍ ലേ​ലം ചെ​യ്ത് ന​ല്‍​കു​ക​യോ,റോ​ഡ​രി​കി​ല്‍ നി​ന്നും എ​ടു​ത്തു​മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്ന യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.​

ത​ടി​ക​ള്‍ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെഅ​ച്ച​ന്‍​കോ​വി​ല്‍ ടിം​ബ​ര്‍ ഡി​പ്പോ സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​ത​യോ​ര​ങ്ങ​ളി​ലെ ത​ടി​ക​ള്‍ അ​വി​ടേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.​പ​ക്ഷേ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.​അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന തീ​ര്‍​ത്ഥാ​ട​ന​വാ​ഹ​ന​ങ്ങ​ളും മ​ണ​ലാ​ര്‍ കു​ഭാ​വു​രു​ട്ടി ടൂ​റി​സം മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളും ആ​ശ്ര​യി​ക്കു​ന്ന പാ​ത​യാ​ണി​ത്.

ത​ടി ക​യ​റ്റി​യ വ​ലി​യ വാ​ഹ​ന​ങ്ങ​ളും ബ​സു​ക​ളും ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്.​രാ​ത്രി യിൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​തും പ​തി​വാ​ണ്.​റോ​ഡി​ന് സ​മീ​പ​ത്തെ ത​ടി​ക​ള്‍ നീ​ക്കം ചെ​യ്ത് ഗ​താ​ഗ​തം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍.

Related posts