തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് 20 സീറ്റും ജയിക്കാനാകുന്ന സാഹചര്യമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദി പിണറായി വിരുദ്ധ വികാരം ഇതിനു സഹായകരമായെന്നും യുഡിഎഫ് യോഗത്തിനുശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കേരളത്തിൽ തരംഗം ഉണ്ടാക്കിയെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ വിദേശയാത്രക്കെതിരേയും ചെന്നിത്തല വിമർശനം നടത്തി. വിദേശത്ത് പോയിട്ട് കേരളത്തിനായി എന്ത് സഹായം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.