ഈ​ര​യി​ൽ​ക​ട​വ്-​മ​ണി​പ്പു​ഴ റോഡ് പണി പൂർത്തിയാകുന്നതോടൊപ്പം മാലിന്യവും കുന്നുകൂടുന്നു; മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയെന്ന്

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ആ​ദ്യ ക​യ​ർ​ഭൂ​വ​സ്ത്രം പു​തച്ച റോ​ഡി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ് വൃ​ത്തി​ഹീ​ന​മാ​ക്കു​ന്നു. ഈ​ര​യി​ൽ​ക​ട​വ്-​മ​ണി​പ്പു​ഴ റോ​ഡി​നെ ക​യ​ർ​ഭൂ​വ​സ്ത്രം പു​ത​പ്പി​ക്കു​ന്ന ജോ​ലി ന​ട​ന്നു വ​രി​ക​യാ​ണ്. ഇ​തി​നി​ടെ വി​വ​ര​മി​ല്ലാ​ത്ത ആ​രോ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​ കോ​ട്ട​യ​ത്തു​കാ​രെ നാ​ണം കെ​ടു​ത്തു​ന്നു.

ന​ഗ​ര​ത്തി​ലെ ആ​ദ്യ ക​യ​ർ ഭൂ​വ​സ്ത്ര റോ​ഡാ​ണ് ഈ​ര​യി​ൽ​ക​ട​വ്-​മ​ണി​പ്പു​ഴ റോ​ഡ്. റോ​ഡ് ടാ​ർ ചെ​യ്ത ശേ​ഷം ഇ​രു​വ​ശ​വും ക​യ​ർ​ഭൂ​വ​സ്ത്രം പു​ത​പ്പി​ച്ച് അ​തി​ൽ പു​ല്ല് മു​ള​പ്പി​ക്കാ​നു​ള്ള ജോ​ലി ന​ട​ന്നു വ​രി​ക​യാ​ണ്. പ​ണി പൂ​ർ​ത്തി​യാ​കു​ന്പോ​ൾ റോ​ഡി​നി​രു​വ​ശ​വും പ​ച്ച പു​ത​ച്ചു നി​ൽ​ക്കു​ന്ന​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​വും. ഇ​പ്പോ​ൾ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​ളു​ക​ൾ റോ​ഡ​രി​കി​ൽ കാ​റ്റു​കൊ​ള്ളാ​നാ​യി വ​രു​ന്നു​ണ്ട്.

പു​ല്ലു മു​ള​ച്ച് മ​നോ​ഹ​ര​മാ​യാ​ൽ കാ​ഴ്ച​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കും. ഇ​തി​നു​ള്ള ജോ​ലി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​രോ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​ത് ആ​ര് ചെ​യ്താ​ലും കോ​ട്ട​യ​ത്തു​കാ​ർ​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു. മാ​ലി​ന്യം പൊ​തു സ്ഥ​ല​ത്ത് വ​ലി​ച്ചെ​റി​യ​രു​തെ​ന്ന കാ​ര്യം ഏ​തു കൊ​ച്ചു​കു​ട്ടി​ക​ൾ​ക്കു പോ​ലും അ​റി​യാ​വു​ന്ന​താ​ണ്. എ​ന്നി​ട്ടും ഈ ​പ​ണി ചെ​യ്ത​വ​ർ ആ​രാ​യാ​ലും ഒ​ട്ടും ശ​രി​യാ​യി​ല്ല.

Related posts