ടൂറിന് കൊണ്ടുപോയയാളുടെ ബന്ധു മർദിച്ച്  മകനെ  ബസിൽ നിന്നിറക്കിവിട്ടു; പ​ള​നി​യി​ൽ തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തോ​ടൊ​പ്പ​മെ​ത്തി​യ മകനെ കാണാനില്ലെന്ന പരാതിയുമായി അമ്മ

ക​ടു​ത്തു​രു​ത്തി: പ​ള​നി​യി​ൽ തീ​ർ​ത്ഥാ​ട​ക സം​ഘ​ത്തോ​ടൊ​പ്പ​മെ​ത്തി​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. ആ​യാം​കു​ടി താ​ഴ​ത്തു ഇ​ഞ്ചി​പ്പ​റ​ന്പ് വീ​ട്ടി​ൽ ടി.​പി. ജ​യ​ൻ (42) നെ​യാ​ണ് കാ​ണാ​താ​യ​ത്. ജ​യ​ന്‍റ അ​മ്മ ല​ള​തി​യാ​ണ് മ​ക​നെ കാ​ണാ​താ​യ​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ആ​യാം​കു​ടി സ്വ​ദേ​ശി​യാ​യ ശ​ശി​യാ​ണ് താ​നു​ൾ​പെ​ടെ​യു​ള്ള ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ചു ടൂ​റി​സ്റ്റ് ബ​സി​ൽ പ​ളി​നി​യി​ൽ കൊ​ണ്ടു പോ​യ​തെ​ന്നും മെ​യ് ഒ​ന്പ​തി​ന് പ​ള​നി​യി​ൽ വ​ച്ചു ശ​ശി​യു​ടെ ബ​ന്ധു ബ​സി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ജ​യ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ഉ​പ​ദ്ര​വി​ച്ചു ജ​യ​നെ ബ​സി​ൽ നി​ന്നും ഇ​റ​ക്കി വി​ട്ടു​വെ​ന്നു​മാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

പി​ന്നീ​ട് ജ​യ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ജ​യ​നെ കൂ​ടാ​തെ തീ​ർ​ത്ഥാ​ട​ക​സം​ഘം 11 ന് ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ജ​യ​നെ ക​ണ്ടെ​ത്താ​നു​ള്ള ഏ​ല്ലാ സ​ഹാ​യ​വും ചെ​യ്യാ​മെ​ന്ന് ശ​ശി ഏ​റ്റി​രു​ന്നെ​ങ്കി​ലും ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts