പേരൂർക്കട: ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചുവന്നിരുന്ന തടവുപുള്ളി ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി. 55 വയസുകാരനാണ് ചാടിപ്പോയത്. ഇന്നു രാവിലെയാണ് ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഇയാൾ മതിൽ ചാടി രക്ഷപ്പെട്ടത്.
മേയ് പതിനൊന്നാം തീയതി ആണ് തിരുവനന്തപുരം സബ് ജയിലിൽ നിന്ന് ചികിത്സാർത്ഥം ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇയാളെ എത്തിക്കുന്നത്. മാനസികാരോഗ്യകേന്ദ്രത്തിലെ സെല്ലിൽ നിന്നും പുറത്തു ചാടി മതിൽ കടന്നു രക്ഷപ്പെടുകയായിരുന്നു ഇയാൾ. ഇയാളെ കണ്ടെത്താൻ പേരൂർക്കട പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.