തൃശൂർ: കളക്ടർ ഒപ്പിടാതിരുന്നതിനെതുടർന്ന് ബാലഭവനിലെ സ്ഥിരം ജീവനക്കാർക്കു ശന്പളമില്ലാത്ത പൂരമായിരുന്നു ഇക്കുറി. ഇന്നലെ കളക്ടർ ഒപ്പിട്ടതോടെ ശന്പളം കൊടുക്കാൻ തീരുമാനമായി. ജീവനക്കാർക്കു ശന്പളം കിട്ടാത്തതിന്റെ വാർത്ത ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.
എക്സ്ക്യൂട്ടീവ് യോഗ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഫണ്ടിൽനിന്നും തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴിനു ചെയർമാനായ ജില്ലാ കളക്ടർ ടി.വി അനുപമയ്ക്കു കത്തു നൽകിയിരുന്നു. എന്നാൽ പൂരത്തിരക്ക് ചൂണ്ടിക്കാട്ടി ഒപ്പിട്ടു നൽകിയിരുന്നില്ല.
അവധിക്കാല ക്യാന്പിൽ 1200 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ശന്പളം കിട്ടാത്തതിൽ പ്രതിഷേധവുമായി രംഗത്തു വരാനുള്ള തയാറെടുപ്പിലായിരുന്നു ജീവനക്കാർ.